Your Image Description Your Image Description
Your Image Alt Text

കാശിവിശ്വനാഥക്ഷേത്രത്തോടു ചേർന്നുള്ള ഗ്യാൻവാപി മസ്ജിദിന്റെ തെക്കൻനിലവറയുടെ മേൽത്തട്ടിലൂടെ മുസ്‍ലിം വിശ്വാസികൾ നടക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ജില്ലാകോടതിയിൽ ഹർജി. ഇത് മാർച്ച് 19-ന് വാദം കേൾക്കുന്നതിനായി ജില്ലാജഡ്ജി (ഇൻ ചാർജ്) അനിൽകുമാർ മാറ്റി.

പള്ളിയുടെ തെക്കൻ നിലവറയിൽ ഹിന്ദുവിഭാഗത്തിന് പൂജനടത്താൻ കോടതി ഈയിടെ അനുമതി നൽകിയിരുന്നു. ഇതിനെതിരേ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച അപ്പീൽ അലഹാബാദ് ഹൈക്കോടതി തള്ളിയതിനുപിന്നാലെയാണ് പുതിയ ആവശ്യവുമായി ഹിന്ദുവിഭാഗം ജില്ലാകോടതിയിലെത്തിയത്. നിലവറയുടെ മേൽക്കൂര വളരെ പഴക്കംചെന്നതും ദുർബലവുമാണെന്ന് ഹർജിയിൽ പറയുന്നു. നിലവറയുടെ തൂണുകൾക്ക് അറ്റകുറ്റപ്പണി ആവശ്യവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *