Your Image Description Your Image Description
Your Image Alt Text

മഹാരാഷ്ട്ര കോൺഗ്രസ് വർക്കിങ് പ്രസിഡന്റുമായ ബസവരാജ് പാട്ടീൽ മുരുംകർ ബി.ജെ.പി.യിൽ ചേർന്നു. സംസ്ഥാന ബി.ജെ.പി. അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ബസവരാജ് പാട്ടീൽ ബി.ജെ.പി.യിൽ അംഗത്വമെടുത്തത്.

മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി അശോക് ചവാന്റെ അടുത്ത അനുയായികൂടിയാണ് ബസവരാജ് പാട്ടീൽ. മറാത്ത്‌വാഡ മേഖലയിലെ കോൺഗ്രസിന്റെ പ്രധാന നേതാവാണ് അദ്ദേഹം. ഔസ മണ്ഡലത്തിൽനിന്ന് രണ്ടുതവണ എം.എൽ.എ.യായിട്ടുണ്ട്. മറാത്ത്‌വാഡ മേഖലയിൽനിന്നുള്ള പ്രമുഖ ലിംഗായത്ത് നേതാവാണ്.

Leave a Reply

Your email address will not be published. Required fields are marked *