Your Image Description Your Image Description

മന്ത്രാലയങ്ങൾ പൂർണമായും കടലാസുരഹിതമാക്കുന്നതിന്റെ ഭാഗമായി മൂന്നുവർഷത്തിനിടെ ഉപയോഗശൂന്യമായ കടലാസുവിറ്റ വകയിൽ കേന്ദ്രസർക്കാരിന് ലഭിച്ചത് 1181 കോടിരൂപ. ഇതിലൂടെ 372 ലക്ഷം ചതുരശ്രയടി സ്ഥലം വിവിധ മന്ത്രാലയങ്ങളിലായി സ്വതന്ത്രമാവുകയുംചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് നേരിട്ടുള്ള നിർദേശത്തിന്റെ ഭാഗമായാണ് വൻതോതിലുള്ള ശുചീകരണയജ്ഞം. നിതി ആയോഗ് ഉൾപ്പെടെ 90 വകുപ്പുകളിലെ അഞ്ഞൂറിലേറെ ഓഫീസുകളിൽ വർഷങ്ങളായി കെട്ടിക്കിടന്നവയിൽ ആവശ്യമായ ഫയലുകൾ ഇ-ഫയലുകളാക്കി. കടലാസുകൾ ഒഴിവാക്കി സ്‌ക്രാപ്പ് റൂം, റെക്കോഡ് റൂമാക്കി. ആഭ്യന്തരമന്ത്രാലയത്തിൽ (40,500) നിന്നാണ് ഏറ്റവുമധികം ഫയലുകൾ ഒഴിവാക്കിയത്. തൊട്ടുപിന്നിൽ വിദേശകാര്യ (25,734), പേഴ്സണൽ (3363) മന്ത്രാലയങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *