Your Image Description Your Image Description

അനധികൃത ഖനനക്കേസുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് സി.ബി.ഐ. സമൻസയച്ചു. ചോദ്യം ചെയ്യലിന് വ്യാഴാഴ്ച ഹാജരാവണം.2012-13 കാലത്ത് അഖിലേഷ് ഖനന വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കാലത്ത് അനധികൃതമായി ഖനനത്തിന് അനുമതി നൽകിയെന്നും ലൈസൻസ് പുതുക്കി നൽകിയെന്നുമാണ് ആരോപണം. അലഹബാദ് ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സി.ബി.ഐ. നോട്ടീസ് ലഭിക്കുമെന്ന് തനിക്ക് അറിയാമായിരുന്നെന്നും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തും ഇത്തരത്തിൽ നോട്ടീസ് കിട്ടിയിരുന്നെന്നും അഖിലേഷ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *