Your Image Description Your Image Description
മലപ്പുറം: വനിതാശിശു വികസന വകുപ്പ്- സ്റ്റേറ്റ് നിര്ഭയ സെല്ല് നടപ്പാക്കുന്ന ‘ധീര പദ്ധതി’യുടെ രണ്ടാംഘട്ട പരിശീലനത്തിന് തുടക്കമായി. വണ്ടൂര് ബ്ലോക്ക് പഞ്ചായത്തിലെ ധീര 1 പദ്ധതിയുടെ ഉദ്ഘാടനം തിരുവാലി ഗവ. ഹയര് സെക്കന്ഡറി സ്‌കൂളില് വണ്ടൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹസ്‌കര് അലി നിര്വഹിച്ചു.
തിരുവാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രാമന്കുട്ടി അധ്യക്ഷത വഹിച്ചു. പോലീസ് വകുപ്പിന്റെ സെല്ഫ് ഡിഫെന്സ് ട്രെയിനര്മാര് മുഖേനെയാണ് പെണ്കുട്ടികള്ക്ക് പരിശീലനം്. മഞ്ചേരി നഗരസഭ, തിരുവാലി പഞ്ചായത്ത്, ഊര്ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില് നിന്നായി 300 കുട്ടികള്ക്കാണ് ഒന്പത് ദിവസത്തെ പരിശീലനം നല്കുന്നത്.
ജില്ലാ ചൈല്ഡ് പ്രൊട്ടക്ഷന് ഓഫീസര് ഷാജിത ആറ്റാശ്ശേരി, തിരുവാലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സജ്‌ന, വാര്ഡ് മെംബര് ഷാനി, സ്‌കൂള് സ്റ്റാഫ് സെക്രട്ടറി ശങ്കരനുണ്ണി, പി.ടി.എ എസ്.എം.സി വൈസ് ചെയര്മാന് വേണു കുമാര്, ജില്ലാ ചൈല്ഡ് പ്രൊട്ടക്ഷന് യൂണിറ്റിലെ പ്രൊട്ടക്ഷന് ഓഫീസര് മുഹമ്മദ് എ.കെ സാലിഹ് തുടങ്ങിയവര് പ്രസംഗിച്ചു.
പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ നൂറിലധികം പെണ്കുട്ടികള്ക്ക് കേരള പോലീസിന്റെ സെല്ഫ് ഡിഫന്സ് ട്രെയിനര്മാരായ മലപ്പുറം എ.എസ്.ഐ വി.ജെ സോണിയ മേബിള്, വനിതാ പോലീസ് സ്റ്റേഷന് എസ്.സി.പി.ഒ കെ.
സിനിമോള് എന്നിവര് പരിശീലനം നല്കി. ജില്ലാ ചൈല്ഡ് പ്രൊട്ടക്ഷന് യൂണിറ്റിലെ ഔട്ട്റീച്ച് വര്ക്കര് നാഫിയ ഫര്സാന, ഫീല്ഡ് വര്ക്ക് ട്രെയിനീസ് എന്നിവര് പരിപാടിക്ക് നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *