Your Image Description Your Image Description
Your Image Alt Text

അങ്ങനിപ്പോൾ കുണുവാവ എന്ന് വിളിച്ചു രാഹുലിനെ കളിയാക്കേണ്ട. കോൺഗ്രസിന്റെ ഇന്ത്യയിലെ ഒന്നാമൻ ആരാണെന്നു ചോദിച്ചാൽ വീൽ ചെയറിൽ ഇരിക്കുന്ന മാന് മോഹൻ സിംഗ് അല്ല രാഹുൽ ഗാന്ധി തന്നെ എന്ന് തറപ്പിച്ചു പറയാം. കാരണം ബാക്കി എല്ലാവര്ക്കും പിൻസീറ് ഡ്രൈവിങ്ങും, ബാക് ഗ്രൗണ്ട് കളികളുമാണ് വശം. രാഹുലാണ്‌ തെക്കു വടക്കു കിഴക്കു പടിഞ്ഞാറു ഭാഗങ്ങളിൽ തലങ്ങു വിലങ്ങു ഒരു ബസ്സിൽ കയറി ഓടി നാട്ടുകാരെ കാണുന്നത്. എന്നിട്ടും പാവം കുണുവാവക്ക് ഇന്ത്യയിൽ ഒരു മണ്ഡലവും സേഫ് അല്ല എന്നാണ് ഹൈക്കമാൻഡിന്റെ ഞെട്ടിക്കുന്ന വിലയിരുത്തൽ. പറയേണ്ടത് കെ സി വേണുഗോപാൽ തുറന്നു താനെ പറഞ്ഞു. വയനാടും റിസ്ക്കിലാണ്. നിക്കണമെങ്കിൽ നിൽക്കാം. ഇത്തവണ എവിടെങ്കിലും നിൽക്കണമല്ലോ .

പ്രിയങ്കയെങ്ങാനും യു പി യിൽ ജയിച്ചു വന്നാൽ പിന്നെ ഹൈക്കമാൻഡിന്റെ പരിഗണന മെയിൽ മാറി ഫീമെയിൽ ആകും. അതാണ് പക്ഷെ സോണിയ ഗാന്ധിക്കും താത്പര്യമെന്ന് ആര് പറയാൻ രാഹുലിനോട്. രാഹുലിന്റേത്ഈ പര്യാടനം മാത്രമേ ഉള്ളൂവെന്നും ഏതാണ്ട് വേദി തീർന്ന അവസ്ഥയാണെന്യ്മ് വേണുഗോപാലിനുമറിയാം, മറ്റു ദേശിയ നേതാക്കൾക്കുമറിയാം. പക്ഷെ കുടുംബം ഗാന്ധി പേരിലുള്ളതല്ലേ. അപ്പോൾ അർഹിക്കുന്ന പരിഗണന നൽകണം. പോരാഞ്ഞു 3 മുൻ പ്രധാനമാ ന്ത്രിമാരുണ്ടായിരുന്ന കുടുംബവുമാണ്. ഇനിയൊരു പ്രധാനമന്ത്രി രാഹുൽ കുടുംബത്തിൽ നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയോർമനും ഇവർക്കില്ല. എങ്കിലും രാഹുലെങ്ങാനും വഴിയിൽ തട്ടി തടഞ്ഞു വീണാൽ കോൺഗ്രസിന് ഫുള്സ്റ്റോപ്പാകും. പിന്നെ ബി ജെ പി യിലേക്ക് കൂട്ട ഒഴുക്കാകും. അതിന്റെയൊരു കാര്യമായ സൂചനകൾ ഇപ്പോൾ തന്നെ കെ സി വേണുഗോപാലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ദേശിയ നേതൃത്വം നൽകുന്നുണ്ട്. പരമാവധി കോൺഗ്രീസുകാരെ ഇപ്പോൾ തന്നെ ബി ജെ പി വണ്ടിയിൽ കയറ്റി വിടുന്നുണ്ട്.
അധികാരമുള്ളിടത്തീ നിന്നിട്ടു കാര്യമുളൂ എന്ന് കോൺഗ്രീസുകാർക്ക് വ്യക്തമായറിയാം. ഇനിയിപ്പോൾ പാർട്ടിയിൽ സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ച പോലെ കിട്ടാതിരിക്കുകയോ വൈകിപ്പിക്കുകയോ പോലും ചെയ്താൽ അപ്പോൾ തന്നെ പാർട്ടി വിട്ടു ഇറങ്ങി പോകാൻ സൗകര്യവും സംവിധാനവും കോൺഗ്രെസ്സിലല്ലാതെ മറ്റൊരു പാർട്ടിയിലുമില്ല. കേരളത്തിലും ഇത് തന്നെ അവസ്ഥ.
തെരഞ്ഞെടുപ്പ്‌ അടുക്കുംതോറും കോൺഗ്രസ്‌ വിട്ട്‌ ബിജെപിയിലേക്കും ബിജെപി സഖ്യപാർടികളിലേക്കും കോൺഗ്രസ്‌ നേതാക്കളുടെ കൂടുമാറ്റം തുടരുന്നു. മുൻ മുഖ്യമന്ത്രി, സംസ്ഥാന വർക്കിങ്‌ പ്രസിഡന്റുമാർ, എംപി – എംഎൽഎമാർ തുടങ്ങി നേതൃത്വംതന്നെ പാർടി വിടുന്നു. വർഷാരംഭത്തിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽമാത്രം ഡസനിലേറെ പ്രമുഖ നേതാക്കളാണ്‌ പാർടി വിട്ടത്‌.

ഏറ്റവുമൊടുവിൽ ഹിമാചലിൽ ആറ്‌ എംഎൽഎമാർ കൂറുമാറിയതടക്കം കോൺഗ്രസിൽനിന്ന്‌ ബിജെപിയിലേക്കുള്ള കൂട്ടക്കൊഴിഞ്ഞുപോക്കിൽ പാർട്ടിക്കുള്ളിൽ തന്നെ പ്രതിഷേധമുയർന്നു തുടങ്ങി . കേന്ദ്രസർക്കാരിന്റെ ഇംഗിതത്തിന്‌ വഴങ്ങുന്ന കപടവേഷക്കാരാണ്‌ കോൺഗ്രസിന്റെ പല നിർണായക പദവികളിലും ഇരിക്കുന്നതെന്ന രൂക്ഷ വിമർശവും വരുന്ന് ഡി.

നിർണായക പദവികളിൽ ഇരിക്കുന്ന കപടവേഷക്കാർ സിബിഐ, ഇഡി, ഐടി തുടങ്ങിയ കേന്ദ്രഏജൻസികളുടെ ഇംഗിതപ്രകാരം രഹസ്യമായി തുള്ളുകയാണ്‌. ഇത്തരക്കാർ പലവട്ടം കോൺഗ്രസിന്‌ ക്ഷതമേൽപ്പിച്ചിട്ടുണ്ട്‌.

കൂട്ടായ നേട്ടത്തേക്കാൾ വ്യക്തിപരമായ നേട്ടത്തിന്‌ മുൻതൂക്കം നൽകുന്നവരെ ഒഴിവാക്കുന്നതിനുള്ള ശുദ്ധികലശം കോൺഗ്രസിലുണ്ടാകണം. ഇത്തരക്കാർ പാർടിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുകയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *