Your Image Description Your Image Description

തൻ്റേതെന്ന് കരുതുന്ന അശ്ലീല വീഡിയോ പ്രചരിക്കുന്നതായി കാണിച്ച് ആലപ്പുഴയിലെ വനിതാ യൂത്ത് കോൺഗ്രസ് നേതാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. വിദേശ ഫോൺ നമ്പറിൽ നിന്നാണ് വനിതാ നേതാവിൻ്റെ വാട്‌സ്ആപ്പ് നമ്പറിലേക്ക് വീഡിയോ അയച്ചത്.

വീഡിയോ പിന്നീട് അവരുടെ സുഹൃത്തുക്കളുടെ ഫോണുകളിലേക്ക് അയച്ചു, സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിച്ചു. വള്ളികുന്നം പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതേത്തുടർന്ന് യുവതി ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.

വിദേശത്ത് താമസിക്കുന്ന വള്ളികുന്നം സ്വദേശിയുടേതാണ് വ്യാജ വീഡിയോ അയക്കാൻ ഉപയോഗിച്ച നമ്പർ. ഈ വ്യക്തിയുടെ ഭാര്യയുടെ ഫോൺ നമ്പറിൽ നിന്നാണ് വീഡിയോ യുവതിയുടെ സുഹൃത്തുക്കൾക്ക് അയച്ചതെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *