Your Image Description Your Image Description
Your Image Alt Text

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ബെറി പഴമാണ് സ്ട്രോബെറി. സ്‌ട്രോബെറിക്ക് മധുരവും പുളിയുമുള്ള സ്വാദുണ്ട്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നതിൽ വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ തടയുന്നതിന് സഹായിക്കുന്നു. നാരുകളാൽ സമ്പുഷ്ടമായ സ്ട്രോബെറിയിൽ കലോറി വളരെ കുറവാണ്.

വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ തുടങ്ങിയ പോഷകങ്ങൾ സ്ട്രോബെറിയിൽ കൂടുതലാണ്. അതിനാലാണ് സ്ട്രോബെറി പ്രമേഹമുള്ളവർക്ക് ഗുണകരമെന്ന് വിദ​ഗ്ധർ പറയുന്നത്. സ്വാഭാവിക മധുരം ഉണ്ടെങ്കിലും സ്ട്രോബെറിക്ക് കുറഞ്ഞ ഗ്ലൈസെമികായുള്ളത്. അതായത്, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരുന്നത് തടയാൻ സഹായിക്കും.

സ്ട്രോബെറിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, നാരുകൾ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് പ്രമേഹ നിയന്ത്രണത്തിലെ മറ്റൊരു പ്രധാന ഘടകമാണ്.

സ്ട്രോബെറിയിൽ ആന്തോസയാനിൻ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി, ക്യാൻസർ, ആൻ്റിമൈക്രോബയൽ ഗുണങ്ങളുണ്ടാകാം. സ്ട്രോബെറിയിലെ ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഡോ രോഹിണി പാട്ടീൽ പറയുന്നു.
അമിതവണ്ണമാണ് പ്രമേഹത്തിൻ്റെ പ്രധാന കാരണം. സ്ട്രോബെറി കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. കാരണം അവയിൽ കലോറി കുറവാണ്. പ്രമേഹം ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. “മോശം” എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ സ്ട്രോബെറിക്ക് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാൻ കഴിയും.

പ്രമേഹരോഗികൾക്ക് സമീകൃതാഹാരത്തിൻ്റെ ഭാഗമായി സ്ട്രോബെറി കഴിക്കാം. സ്ട്രോബെറിയിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ അവ വലിയ അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കമെന്ന കാര്യം കൂടി ഓർക്കുക.

Leave a Reply

Your email address will not be published. Required fields are marked *