Your Image Description Your Image Description
Your Image Alt Text

വയറിനു പുറകിൽ സ്ഥിതി ചെയ്യുന്ന ഒരു അവയവമാണ് പാൻക്രിയാസ്. ദഹനത്തെ സഹായിക്കുന്ന എൻസൈമുകളും പഞ്ചസാരയുടെ മെറ്റബോളിസത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകളും ഉത്പാദിപ്പിക്കുന്നത് പാൻക്രിയാസ് ആണ്. അമിതമായ മദ്യപാനം, പുകവലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, പ്രമേഹം, അമിത വണ്ണം തുടങ്ങിയവ പലപ്പോഴും പാൻക്രിയാറ്റിക് ക്യാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നു. പലപ്പോഴും ആദ്യ ഘട്ടങ്ങളിൽ പാൻക്രിയാറ്റിക് ക്യാൻസർ തിരിച്ചറിയപ്പെടുന്നില്ല.

വയറിന്‍റെ മുകള്‍ ഭാഗത്തെ വേദനയാണ് പാൻക്രിയാറ്റിക് ക്യാൻസറിന്‍റെ ഒരു പ്രധാന ലക്ഷണം. അടിവയറ്റില്‍ ഒരു അസ്വസ്ഥത തോന്നുകയും പിന്നീട് വേദന കഠിനമാവുകയും അത് പുറകിലേയ്ക്ക് വ്യാപിക്കുകയും ചെയ്യുന്നതും നിസാരമാക്കേണ്ട. നടുവേദനയാണ് മറ്റൊരു ലക്ഷണം. പാൻക്രിയാറ്റിക് ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണിത്. സ്ഥിരമായുള്ള ദഹനക്കേട്, ഭക്ഷണം കഴിച്ചതിന് ശേഷം വയറിനുള്ളില്‍ അസ്വസ്ഥത തുടങ്ങിയവയും പാൻക്രിയാറ്റിക് ക്യാൻസറിന്‍റെ ലക്ഷണമാകാം.

മലവിസർജ്ജനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും രോഗ ലക്ഷണമാണ്. മലം ലൂസായി പോവുക, മലത്തില്‍ നിറം മാറ്റം ഉണ്ടാവുക തുടങ്ങിയവയെ നിസാരമാക്കേണ്ട. ക്ഷണം കഴിച്ചയുടൻ ഓക്കാനവും ഛർദിയും അനുഭവപ്പെടുന്നതും ഒരു ലക്ഷണമാകാം. മൂത്രത്തിലെ നിറ വ്യത്യാസവും ചിലപ്പോള്‍ സൂചനയാകാം. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍, ചർമ്മത്തിന് മഞ്ഞനിറം, കണ്ണുകളിലെ മഞ്ഞ നിറം തുടങ്ങിയവയും പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാണ്. ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുന്നതും പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ സൂചനയാകാം. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം തോന്നാമെങ്കിലും, ഈ ക്യാന്‍സറിന്‍റെ ലക്ഷണമായും അമിത ക്ഷീണം, ബലഹീനത, തളര്‍ച്ച തുടങ്ങിയവ ഉണ്ടാകാം.

Leave a Reply

Your email address will not be published. Required fields are marked *