Your Image Description Your Image Description

ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം നല്‍കുന്നത് സര്‍ക്കാരിന്റെ കാരുണ്യപ്രവര്‍ത്തനമല്ലെന്നും അത് ഉടമയുടെ അവകാശമാണെന്നും സുപ്രീംകോടതി.

സ്ഥലമുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമ്പോള്‍ സര്‍ക്കാര്‍ വലിയ കാരുണ്യപ്രവര്‍ത്തനം നടത്തിയെന്ന രീതിയില്‍ ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്നും ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

2002-ല്‍ ഏറ്റെടുത്ത ഭൂമിക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാത്തതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (ജി.ഡി.എ.) ഉദ്യോഗസ്ഥര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയിലെ ഉത്തരവിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *