Your Image Description Your Image Description

ഇറാനിൽ 4,000 വർഷം പഴക്കമുള്ള ചുവന്ന ലിപ്സ്റ്റിക്ക് കണ്ടെത്തി.കടും ചുവപ്പ് നിറത്തിലുള്ള പേസ്റ്റിന്‍റെ ചെറിയ കുപ്പിയാണെന്ന് ആദ്യം തോന്നിയതെങ്കിലും അന്വേഷണങ്ങൾക്കൊടുവിൽ ലിപ്സ്റ്റിക്കിന്‍റെ പുരാതന ട്യൂബ് ആണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് ഏകദേശം 4,000 വർഷം പഴക്കമുള്ളതാണ്. മർഹാസി നാഗരികതയുടെ സൗന്ദര്യ സങ്കൽപ്പങ്ങളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

2001-ൽ ഇറാനിലെ ഹലീൽ നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് രാജ്യത്തിന്‍റെ തെക്കുകിഴക്കൻ ഭാഗത്തുള്ള നിരവധി പുരാതന ശ്മശാനങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുകയും ശ്മശാനങ്ങളിൽ നിന്ന് സാധനങ്ങൾ നീക്കം ചെയ്യുകയും ചെയ്തപ്പോഴാണ് പുരാതനമായ ഒരു കണ്ടെയ്നർ കണ്ടെത്തുന്നത്. സ്മിത്‌സോണിയൻ മാഗസിൻ പ്രകാരം ഇത് പിന്നീട് ജിറോഫ്റ്റിലെ പുരാവസ്തു മ്യൂസിയത്തിൽ സൂക്ഷിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *