Your Image Description Your Image Description
Your Image Alt Text

ഇടതു പക്ഷത്തിന്റെ സ്ഥാനാർഥി പട്ടിക പൂര്ണമായതോടെ കേരളത്തിൽ തിരെഞ്ഞെടുപ്പ് യുദ്ധത്തിന് തുടക്കമിട്ടിരിക്കുന്നു. പതിവുപോലെ ഇത്തവണയും എൽ ഡി എഫ് തന്നെയാണ് ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കോൺഗ്രസ് ആകട്ടെ ചില സീറ്റുകളിൽ ധാരണയാക്കിയെങ്കിലും ലീഗിന്റെ മൂന്നാം സീറ്റ് അടക്കം വിഷയങ്ങളിൽ ഉണ്ടായ അനിശ്ചിതാവസ്ഥ പരിഹരിക്കാൻ വഴിയൊന്നും കാണാതെ ഇരുട്ടിൽ തപ്പുകയാണ്. 20 മണ്ഡലത്തിലെയും സ്ഥാനാർഥികളെ വേഗത്തിൽ പ്രഖ്യാപിക്കാൻ കഴിഞ്ഞത്‌ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേരും, രാഷ്‌ട്രീയസ്ഥിരതയുമാണ്‌ വ്യക്തമാക്കുന്നത്.

രാഷ്‌ട്രീയരംഗത്തെ പത്തരമാറ്റുള്ള , തിളക്കമാർന്ന മുഖങ്ങളെയാണ്‌ സ്ഥാനാർഥികളായി പ്രഖ്യാപിച്ചിട്ടുള്ളത്‌. മുതിർന്ന പാർട്ടി നേതാക്കളും പുതുമുഖങ്ങളും പട്ടികയിലുണ്ട്. രണ്ടു തരത്തിലും പാർട്ടിക്ക് പ്രതീക്ഷ ഒരുപോലെയാണ്. എൽഡിഎഫിന്റെ പട്ടിക ഗംഭീരമാണെന്ന്‌ രാഷ്‌ട്രീയ എതിരാളികൾപോലും പറയുമ്പോൾ അത്‌ പ്രഖ്യാപിച്ച സ്ഥാനാർഥികൾക്ക്‌ ജനങ്ങൾക്കിടയിലുള്ള സ്വാധീനത്തിന്റെകൂടി പ്രതിഫലനമാണ്‌.

മുന്നണിയുടെ കെട്ടുറപ്പും പാർടികൾ തമ്മിലുള്ള ഐക്യവുമാണ്‌ അതിവേഗം സ്ഥാനാര്ഥിപ്രഖ്യാപനം സാധ്യമാക്കിയത്‌.എൽ ഡി എഫ് സ്ഥാനാർത്ഥികൾ സജീവമായി രംഗത്ത് വന്നതുകൊണ്ട് തന്നെ ഇനി യു ഡിഎഫിനും ബാക്കി സ്ഥാനാർത്ഥികളെ തീരുമാനിച്ചേ മതിയാകൂ. ബി ജെ പി യുടെ അവസ്ഥയാണ് മഹാ കഷ്ടം. ഉന്തി തള്ളി കാസർഗോഡ് നിന്നും തിരുവനന്തപുരം വരെയെത്തിച്ച കെ സുരേന്ദ്രന്റെ പദയാത്ര ഒടുവിൽ കഷ്ടം തോന്നി പ്രധാനമന്ത്രി നരേന്ദ്ര മോഡി അവസാനിപ്പിച്ചിരിക്കുന്നു. ഇനിയൊരു വിശ്രമത്തിനു ശേഷം വേണം തൃശൂർ തിരുവനതപുരം അടക്കം 20 സീറ്റുകളിൽ ആരൊക്കെ എന്ന് എൻ ഡി എ യെ കൊണ്ട് തീരുമാനമെടുപ്പിക്കാൻ. അപ്പോളേക്കും ലോക് സഭ വോട്ടെടുപ്പ് പടിവാതുക്കലെത്തുമെങ്കിലും അതൊന്നും ഒരു വിഷയമേ അല്ല എന്നാണ് തിരഞ്ഞെടുപ്പിനെ ഇന്നും കുട്ടികളിയായി കാണുന്ന ബി ജെ പി യുടെ പതിവ് ശൈലി. എല്ലാ സ്ഥാനാർത്ഥികളും കെട്ടിയിറക്കിയവരായതിനാൽ അധികം വിയർപ്പൊഴുക്കേണ്ടിയും വരില്ല അവർക്ക്. ബിജെപിയെ അധികാരത്തിൽനിന്നും മാറ്റി നിർത്താനാണ് സിപിഐ എം ശ്രമിക്കുന്നതെന്നും അതിനുള്ള ശ്രമങ്ങൾ മുന്നേറിക്കൊണ്ടിരിക്കുയാണെന്നും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞതിൽ നിന്നും കാര്യങ്ങൾ വളരെ വ്യക്തമാണ്. കോൺഗ്രസ് വോട്ടുകൾ അടക്കം ബി ജെ പി ക്കെതിരെ തിരിയണം. അവ വന്നു വീഴേണ്ടത് ഇടതു അക്കൊന്ന്ടിൽ തന്നെയാണ് . ബിജെപി വിരുദ്ധവോട്ടുകൾ ഏകോപിപ്പിക്കും എന്ന സി പി എമ്മിന്റെ നിലപാട് വ്യക്തമാക്കുന്നതും കേന്ദ്രത്തിൽ ബി ജെ പിക്കെതിരെ ഇന്ത്യ മുന്നണി കയറി വരണമെങ്കിൽ വോട്ടു വീഴേണ്ടത് ഇവിടെ എന്നാണ്. . ബിജെപി മുന്നേറിയെന്ന പ്രചാര വേല കോർപ്പറേറ്റ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. കേരളത്തിലും അതിനു കാര്യമായി കോർപ്പറേറ്റ് ചാനലുകൾ വെള്ളവും വളവും നൽകുന്നുണ്ട്. കോർപ്പറേറ്റ് മൂലധനത്തിനും ഹിന്ദുത്വ അജണ്ടയ്ക്കും ബദലായി മതനിരപേക്ഷ നിലപാടുകൾ വ്യക്തമായി ഉയർത്തിക്കാട്ടുന്ന എന്നത് തന്നെയാണ് ഇടതു പക്ഷത്തിന്റെ മുഖ മുദ്രയും.

കോൺഗ്രസിന്റെ അവസ്ഥ കേരളത്തിൽ ഒരല്പവും ദയനീയമാണ്. സിറ്റിംഗ് എം പി മാർ തന്നെ ഇത്തവണയും മത്സരിക്കുമെന്ന ഹൈക്കമാൻഡിന്റെ തീരുമാനം വരുന്നതിനു മുമ്പ് തന്നെ ആറിലധികം സിറ്റിംഗ് എം പി മാരാണ് ഇത്തവണ തങ്ങൾ മത്സരിക്കാനില്ലെന്ന് പരസ്യമായി പറഞ്ഞത്. കൊടിക്കുന്നിൽ സുരേഷിന് ഇനി താല്പര്യം സംസ്ഥാന നിയമസഭയിലെത്താനാണ്. ഇപ്പോൾ ഇവിടെ മാറി നിന്നില്ലെങ്കിൽ ജയിച്ചാൽ പാര്ലമെന്റിലേക്കു പോകേണ്ടി വരും തോറ്റാൽ നിയമസഭാ സീറ്റ് പോലും കിട്ടുമെന്നുറപ്പില്ല. ആലപ്പുഴയിൽ കെ സി വേണുഗോപാൽ മത്സരിക്കില്ലെന്നുപറയാൻ കാരണവും നിയമസഭാ മോഹം തന്നെ. ടി എൻ പ്രതാപൻ തൃശൂരിൽ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ് ഇത്തവണ തൻ മത്സര രംഗത്തുണ്ടാകില്ലെന്നു. കണ്ണൂരിൽ ഞാനില്ലേ ഇല്ല എന്ന് പരസ്യമായി പറഞ്ഞ കെ പി സി സി പ്രസിഡന്റ് കെ സുധാകരനോട് ഹൈക്കമാൻഡ് ശക്തമായി പറഞ്ഞിരിക്കുന്നു പോയി മത്സരിക്കാൻ. ആറ്റിങ്ങലിൽ തൻ മത്സരിക്കാനില്ല ഏന് ആദ്യം പറഞ്ഞത് അടൂർ പ്രകാശാണ്. പക്ഷെ ഇപ്പോൾ അടൂർ പ്രകാശ് തന്നെയാകും വി മുരളീധരനെയും വി ജോയിയേയും നേരിടാനിറങ്ങുക. വടകരയിൽ. കെ മുരളീധരന്റെ അവസ്ഥയും മറ്റൊന്നല്ല. വട്ടിയൂർക്കാവിൽ സജീവമാണ് ഇപ്പോളും മുരളീധരൻ. ആ ലക്ഷ്യവും നിയമസഭാ താനെ. പിന്നെ വി കെ പ്രശാന്തിന്റെ ജന സമിതി ഇതുവരെ മറികടക്കാൻ മുരളീധരനായിട്ടില്ല എന്ന വിഷമം നന്നേ അലട്ടുന്നുമുണ്ട്. പത്തനംതിട്ടയിൽ ആന്റോ ആന്റണിയും ഇത്തവണ മത്സരിയ്ക്കാനില്ലെന്നു പറഞ്ഞു ആദ്യം വിമുഖത കാട്ടിയതാണ്. പിന്നെ കാസർഗോഡ് രാജ്‌മോഹൻ ഉണ്ണിത്താൻ ആകെ വിമത പേടിയിലാണ്. മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കളിൽ ഭൂരിപക്ഷത്തേയ്ക് എതിരാളിയാക്കിയ നേട്ടമാനവിടെ ഉണ്ണിത്താന്. ഇനി ഇവരുടെ മനസ്സൊക്കെ ഒന്നു പൊടിതട്ടിയെടുത്തു മണ്ഡലത്തിലേക്ക് കൊണ്ടുവരണം. എന്നിട്ടു വേണം സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞു ഗോദയിലേക്കിറങ്ങാൻ. ഇവർക്ക് കോൺഫിഡൻസ് നൽകേണ്ട കെ സുധാകരനും വി ഡി സതീശനും പക്ഷെ കണ്ടാൽ തമ്മിൽ മിണ്ടില്ല ഇപ്പോൾ. എത്രകാലം ഈ പിണക്കം മുന്നോട്ടു പോകുമോ അത്ര നാൾ കോൺഗ്രസ് എന്ന വണ്ടിയുടെ വലിവും കുറയും. ഇതിലൊന്നും ബെജാരാകാതെ ഒരു വശത്തു നിന്നും ആദ്യഘട്ട പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു ദിവസങ്ങളായിരിക്കുന്നു സി പി എം സി പി ഐ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികൾ . ലക്‌ഷ്യം ബി ജെ പി വിരുദ്ധ വികാരം മുതലെടുക്കുക, ബി ജെ പിയെ അകറ്റി നിർത്തുക ഇന്ത്യ മുന്നണിക്ക് കരുത്തേകാൻ കേരളത്തിൽ നിന്നും രണ്ടക്ക വിജയം ഉറപ്പാക്കുക എന്നത് തന്നെ. കണ്ണൂർ, വടകര, പൊന്നാനി, ആലത്തൂർ, പത്തനംതിട്ട, കാസർഗോഡ് സീറ്റുകളിൽ സി പി എമ്മിന് വിജയ പ്രതീക്ഷ ഏറെയാണ്. സി പി ഐയുടെ തൃശ്ശൂരിലും, മാവേലിക്കരയിലെ ജയസാധ്യത ഏറെയുണ്ടെന്നു സി പി എം വിലയിരുത്തുന്നുണ്ട്. ബാക്കി മണ്ഡലങ്ങളിൽ ഒപ്പത്തിനൊപ്പം എത്തുവാൻ പ്രവർത്തനം കൂടുതൽ ശക്തമാക്കുവാനാണ് സി പി എമ്മിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *