Your Image Description Your Image Description
Your Image Alt Text

ആലപ്പുഴ: സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ തുറവൂർ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ വായനക്കൂട്ടത്തിന്റെ ഭാഗമായി ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ. ജീവൻ ഉദ്ഘാടനം നിർവ്വഹിച്ചു .

ബി.പി.സി. അനുജ ആൻ്റണി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ എൻ.എസ്.എസ്.എച്ച്.എസ്.എസ്. പാണാവള്ളി സ്കൂളിലെ അധ്യാപികയും യുവ സാഹിത്യകാരിയുമായ അരുണിമ വിശിഷ്ടാത്ഥിതിയായി. ബി.ആർ.സി. ട്രെയിനർ ജയശ്രീ, ചേർത്തല ബി.ആർ.സിയിലെ ട്രെയിനർ വി.കെ ജിഷ,സി.ആർ.സി.സി. നാദിയ തുടങ്ങിയവർ പങ്കെടുത്തു.

2023-24 സ്റ്റാർസ് പദ്ധതിയിലുൾപെടുന്ന ബഡ്ഢിങ് റൈറ്റേഴ്സിന്റെ ഭാഗമായി തുറവൂർ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ വായനാകൂട്ടം രൂപികരിച്ചിരുന്നു. അതിൻ്റെ തുടർച്ചയായാണ് യു.പി, എച്ച്.എസ്. വിദ്യാർഥികൾക്കായി ദ്വിദിന ശില്പശാല സംഘടിപ്പിച്ചത്. തുറവൂർ ഉപജില്ലയിലെ വിവിധ സ്കൂളുകളിലായി 46 വിദ്യാർഥികൾ ശില്പശാലയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *