Your Image Description Your Image Description
Your Image Alt Text

ആലപ്പുഴ: എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 29 രാവിലെ 9.30-ന് ആലപ്പുഴ എംപ്ലോയബിലിറ്റിസെന്ററിൽ നടത്തും.

ഡാറ്റാ കളക്ഷൻ അസിസ്റ്റന്റ്, സർവേയർ, മാനേജ്മെന്റ് ട്രയിനി, ഓഫീസ് സ്റ്റാഫ് കം ഫാക്കൽറ്റി എന്നീ തസ്തികകളിലേക്കാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു, ഡിഗ്രി, എം.കോം, എം.ബി.എ, സിവിൽ എൻജിനീയറിങ് (ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ.) എന്നീ യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത 18നും 35നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.

സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും.രണ്ട് കമ്പനികളിലായി 29 ഒഴിവുകളുണ്ട്. വിവരങ്ങൾക്ക് : 0477 2230626, 8304057735

Leave a Reply

Your email address will not be published. Required fields are marked *