Your Image Description Your Image Description
Your Image Alt Text

ചുട്ടുപൊള്ളുന്ന വേനലാണ്. വേനൽക്കാലത്ത് ആരോഗ്യ സംരക്ഷണം ഏറെ പ്രധാനമാണ്. വേനൽക്കാലത്ത് അ​ന്ത​രീ​ക്ഷ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തിൽ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു രോഗമാണ് ചിക്കൻപോക്സ്. അ​തി​വേ​ഗം പ​ട​രു​ന്ന രോ​ഗം കൂടിയാണ് ചിക്കൻപോക്സ്. ‘വേ​രി​സെ​ല്ല​സോ​സ്റ്റ​ര്‍’ എ​ന്ന വൈ​റ​സാ​ണ് ചി​ക്ക​ന്‍​പോ​ക്‌​സ് പ​ട​ര്‍​ത്തു​ന്ന​ത്.

രോ​ഗി​യു​ടെ വാ​യി​ല്‍​നി​ന്നും മൂ​ക്കി​ല്‍​നി​ന്നും ഉ​ള്ള സ്ര​വ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും രോ​ഗം പ​ര​ത്തു​ക. കൂ​ടാ​തെ സ്പ​ര്‍​ശ​നം മൂ​ല​വും ചുമയ്ക്കുമ്പോൾ പു​റ​ത്തു​വ​രു​ന്ന ജ​ല​ക​ണ​ങ്ങ​ള്‍ വ​ഴി​യും രോ​ഗം പ​ട​രും. ക്ഷീണം, കടുത്ത പനി, തലവേദന, ശ​രീ​ര​വേ​ദ​ന, തൊലിപ്പുറത്ത് ചുവന്ന നിറത്തിലുള്ള കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. പനിക്കൊപ്പം ഛര്‍ദ്ദി, തലകറക്കം, വിശപ്പില്ലായ്മ, ശരീരത്തില്‍ അസഹനീയ ചൊറിച്ചില്‍ തുടങ്ങിയവയും ചിക്കന്‍ പോക്സിന്റെ മറ്റ് ലക്ഷണങ്ങളാണ്.

ചൊറിച്ചില്‍ ഉളവാക്കുന്ന തടിപ്പുകളാണ് പിന്നീട് ദ്രാവകം നിറഞ്ഞ കുമിളകളായി രൂപപ്പെടുന്നത്. കു​മി​ള​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​ന് ര​ണ്ടു​ദി​വ​സം മു​മ്പ് മു​ത​ല്‍ കു​മി​ള പൊ​ന്തി 6-10 ദി​വ​സം​വ​രെ​യും രോ​ഗം പ​ര​ത്തും. തുടക്കത്തില്‍ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകള്‍ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിക്കാം. അവ പിന്നീട് പൊറ്റകളായി മാറുകയും ഏഴ്-10 ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുകയും ചെയ്യും. പൊറ്റകള്‍ ഉണ്ടാകുന്ന സമയംവരെ മാത്രമേ ഇത് മറ്റൊരാളിലേക്ക് പകരുകയുള്ളൂ. ചിക്കന്‍പോക്സ് വൈറസിന്റെ ഇന്‍ക്യുബേഷന്‍ സമയം 10-21 ദിവസമാണ്.

സാ​ധാ​ര​ണ ഗ​തി​യി​ല്‍ ഒ​രി​ക്ക​ല്‍ രോ​ഗം ബാ​ധി​ച്ചാ​ല്‍ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ ഈ ​രോ​ഗം വ​രാ​തെ​യി​രി​ക്കാം. എ​ന്നാ​ല്‍ പൊ​തു പ്ര​തി​രോ​ധം ത​ക​രാ​റി​ലാ​യാ​ല്‍ മാ​ത്രം വീ​ണ്ടും രോ​ഗം വ​രാ​റു​ണ്ട്.
ചിക്കന്‍പോക്സ് രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

1. ഇളം ചൂടുവെള്ളത്തില്‍ ദിവസവും കുളിക്കുക.
2. ശരീരത്തില്‍ ഉണ്ടാകുന്ന കുമിളകള്‍ തൊടുകയോ പൊട്ടിക്കുകയോ ചെയ്യരുത്.
3. മതിയായ വിശ്രമം പ്രധാനമാണ്. രോഗം തുടങ്ങി ആദ്യ ദിനം മുതല്‍ കൃത്യമായ വിശ്രമ രീതി സ്വീകരിക്കണം.
4. എളുപ്പത്തില്‍ പകരുന്ന രോഗമായത് കൊണ്ട് രോഗികള്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍ എന്നിവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
5. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
6. എണ്ണ, എരിവ്, പുളി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
7. കുളിക്കുന്ന വെള്ളത്തില്‍ ആരിവേപ്പില ഇട്ട് തിളപ്പിക്കുന്നത് ചൊറിച്ചില്‍ കുറയ്ക്കാന്‍ സഹായിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *