Your Image Description Your Image Description
Your Image Alt Text

പ്രമേഹം നമുക്കൊരിക്കലും നിസാരമായി കാണാൻ സാധിക്കാത്തൊരു അവസ്ഥയാണ്. ക്രമേണ ഹൃദയത്തിന് അടക്കം ഭീഷണി ഉയര്‍ത്താമെന്നതിനാല്‍ തന്നെ പ്രമേഹം നിയന്ത്രിച്ചുപോകേണ്ടത് നിര്‍ബന്ധമാണ്. പ്രമേഹം നിയന്ത്രിക്കാൻ ചിലര്‍ക്ക് ഇൻസുലിൻ എടുക്കേണ്ടി വരാം. ചിലര്‍ക്ക് ജീവിതരീതികളില്‍ ശ്രദ്ധ നല്‍കിയാല്‍ത്തന്നെ അതിനെ കൈകാര്യം ചെയ്യാവുന്നതേയുള്ളൂ.

പ്രമേഹം പക്ഷേ നിയന്ത്രിച്ചില്ലെങ്കില്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ അത് ആരോഗ്യത്തിനുമേലും ജീവനുമേല്‍ തന്നെയും ഭീഷണിയായി വരാം. പ്രമേഹമുള്ളവര്‍, രക്തത്തിലെ ഷുഗര്‍നില ഉയരാതെ നോക്കുകയാണ് വേണ്ടത്. ഇത് ഇടയ്ക്കിടെ പരിശോധിക്കുകയും വേണം.

പ്രമേഹം സമയത്തിന് തിരിച്ചറിഞ്ഞാലേ ഇതെല്ലാം സാധിക്കൂ. പലരും പ്രമേഹം തിരിച്ചറിയാതെ കൊണ്ടുനടക്കുന്നുണ്ട് എന്നതാണ് സത്യം. പ്രമേഹമുള്ളവര്‍ക്ക് തീര്‍ച്ചയായും അതിന്‍റെ ഭാഗമായി ചില ലക്ഷണങ്ങളെല്ലാം കാണാം.

ഇക്കൂട്ടത്തില്‍ അധികമാരും അറിയാതെ പോകുന്നൊരു ലക്ഷണത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. നമ്മുടെ ശരീരഗന്ധങ്ങളിലെ മാറ്റമാണ് ഇപ്പറയുന്ന ലക്ഷണം. അതായത് പ്രമേഹമുള്ളവരില്‍ ഇതിന്‍റെ ഭാഗമായി ശരീരഗന്ധങ്ങളില്‍ വ്യത്യാസം കാണാം.
വായ്‍നാറ്റമാണ് ഇത്തരത്തില്‍ പ്രമേഹലക്ഷണമായി പ്രകടമാകുന്നത്. പലര്‍ക്കും ഇതൊരു മനപ്രയാസവും ഉണ്ടാക്കാറുണ്ട്. പക്ഷേ പ്രമേഹരോഗികളില്‍ ഇങ്ങനെ കാണുന്നുണ്ടെങ്കില്‍ അത് സ്വാഭാവികമാണ്. അത് ശുചിത്വമില്ലായ്മയുടെ ഭാഗമല്ലെന്നതാണ് മനസിലാക്കേണ്ടത്.

ഇൻസുലിൻ ഹോര്‍മോണിന്‍റെ ദൗര്‍ലഭ്യതയോ അല്ലെങ്കില്‍ പ്രവര്‍ത്തനവക്ഷമതയില്ലായ്മയോ ആണ് പ്രമേഹത്തിലേക്ക് നയിക്കുന്നത്. ഇൻസുലിൻ ഇൻസുലിൻ ഹോര്‍മോണ്‍ ഇല്ലാതാകുന്നതോടെ ആകെയുള്ള പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരികയും അതിന്‍റെ ഫലമായി രക്തത്തിലും മൂത്രത്തിലുമെല്ലാം വരുന്ന അസാധാരണത്വത്തിന്‍റെ ഫലമായാണ് ഇങ്ങനെ ദുര്‍ഗന്ധമുണ്ടാകുന്നത്.

പഴങ്ങളുടെ ഗന്ധം പോലുള്ള വായ്‍നാറ്റം, മലത്തിന്‍റെ ഗന്ധത്തോട് സാമ്യമുള്ള തരം ദുര്‍ഗന്ധം, അമ്മോണിയയുടെ ഗന്ധം പോലുള്ള ഗന്ധം എല്ലാം ഇത്തരത്തില്‍ അനുഭവപ്പെടാം. പ്രമേഹം നിയന്ത്രിക്കുന്നതിനൊപ്പം താല്‍ക്കാലികമായി ഈ പ്രശ്നങ്ങളെല്ലാം മറികടക്കുന്നതിന് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമെന്നത് ചികിത്സിക്കുന്ന ഡോക്ടറുമായി തന്നെ കണ്‍സള്‍ട്ട് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *