Your Image Description Your Image Description
Your Image Alt Text

 

ഭൂമി രൂപമാറ്റത്തിന് അപേക്ഷകനിൽ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റൻ്റും ഫീൽഡ് അസിസ്റ്റൻ്റും വിജിലൻസിൻ്റെ പിടിയിലായി. പുന്നപ്ര സൗത്ത് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റൻ്റ് വിനോദ്, പുന്നപ്ര തെക്ക് പഞ്ചായത്ത് ഫീൽഡ് അസിസ്റ്റൻ്റ് അശോക് കുമാർ എന്നിവരെയാണ് ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

പുന്നപ്ര സ്വദേശിയായ ഹാഷിം കഴിഞ്ഞ ഓഗസ്റ്റിൽ ഭൂമി തരം പരിവർത്തനത്തിനായി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. അപേക്ഷ തുടരാൻ വിനോദ് 5000 രൂപ ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ഹാഷിം വിജിലൻസിനെ സമീപിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ഓടെ ഫിനോൾഫ്താലിൻ പുരട്ടിയ 500 രൂപയുടെ പത്ത് നോട്ടുകളുമായി ഹാഷിം വില്ലേജ് ഓഫീസിലെത്തി വിനോദിൻ്റെ നിർദേശപ്രകാരം അശോക് കുമാറിന് നോട്ടുകൾ നൽകി. വിജിലൻസ് ഇവരെ കുടുക്കുകയായിരുന്നു.

ഇൻസ്പെക്ടർമാരായ പ്രശാന്ത് കുമാർ, എം കെ രാജേഷ് കുമാർ, ആർ ജിംസ്റ്റൽ, ഉദ്യോഗസ്ഥരായ ബസന്ത്, ജയലാൽ, ശ്യാം, സനൽ, രഞ്ജിത്ത്, സമീഷ്, സുദീപ്, ലിജു, സുരേഷ് ബാബു എന്നിവർ വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *