Your Image Description Your Image Description

രാജസ്ഥാനിൽ മതപരിവർത്തനം, ലവ് ജിഹാദ് എന്നിവ ആരോപിച്ച് മൂന്ന് മുസ്ലിം അധ്യാപകരെ സസ്​പെൻഡ് ചെയ്തു.കോട്ട ജില്ലയിലെ ഖജൂരി ഗ്രാമത്തിലെ ഗവൺമെന്റ് സീനിയർ സെക്കണ്ടറി സ്കൂളിലെ മൂന്ന് മുസ്‍ലിം അധ്യാപകരെയാണ് സസ്‌പെൻഡ് ചെയ്തത്. ഇതിനെതിരെ പ്രതിഷേധവുമായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്‍റെ (എസ്.ഡി.എം) ഓഫിസിന് പുറത്ത് വിദ്യാർഥികൾ പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനമായെത്തിയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്.

മുസ്‍ലിം അധ്യാപകർ വിദ്യാർഥികളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിക്കുകയാണെന്ന് കാണിച്ച് വലതുപക്ഷ സംഘടനയായ സർവ ഹിന്ദു സമാജ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന് മെമ്മോറാണ്ടം സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് കൃത്യമായ അന്വേഷണം പോലും നടത്താതെ അധ്യാപകരെ സസ്​പെൻഡ് ചെയ്തത്. ഇത് സംബന്ധിച്ച് ദേശീയ മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ പറയുന്നതിങ്ങനെയാണ്.

Leave a Reply

Your email address will not be published. Required fields are marked *