Your Image Description Your Image Description

കർണാടകയിൽ ഒഴിവുള്ള നാലു രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂന്നിലും വിജയിച്ച് കോൺഗ്രസ്. കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന ബി.ജെ.പിക്ക് ഒരു സീറ്റിലാണ് വിജയം. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് അണിനിരത്തിയ അജയ് മാക്കൻ, ജി.സി. ചന്ദ്രശേഖർ, സയ്ദ് നസീർ ഹുസൈൻ എന്നീ സ്ഥാനാർഥികളാണ് വിജയിച്ചുകയറിയത്. നാരായണ കെ. ഭണ്ഡാഗെയാണ് ജയിച്ച ബി.ജെ.പി സ്ഥാനാർഥി.

ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടന്ന മറ്റു സംസ്ഥാനങ്ങളിൽ ക്രോസ് വോട്ടിങ്ങിലൂടെയും മറ്റും നേട്ടംകൊയ്ത ബി.ജെ.പിക്ക് കർണാടകയിൽ അത്തരം ‘കളിക​ളൊ’ന്നും പുറത്തെടുക്കാൻ കോൺഗ്രസ് അവസരമൊന്നും നൽകിയില്ല. മാത്രമല്ല, ബി.ജെ.പി എം.എൽ.എ സി.ടി. സോമശേഖറിന്റെ വോട്ട് കോൺഗ്രസ് സ്ഥാനാർഥികൾക്ക് അനുകൂലമായി നേടി അവരെ ഞെട്ടിച്ചു. മറ്റൊരു ബി.ജെ.പി എം.എൽ.എ ശിവറാം ഹെബ്ബാർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *