Your Image Description Your Image Description

യുക്രെയ്​ൻ-റഷ്യൻ പ്രതിസന്ധിയെക്കുറിച്ച് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച ചെയ്യാൻ യുക്രെയ്​ൻ പ്രസിഡൻറ്​ വ്ലാദിമിർ സെലൻസ്‌കി റിയാദിൽ. കിങ്​ ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ റിയാദ്​ ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്​ദുറഹ്​മാൻ, സ്​റ്റേറ്റ് മന്ത്രി ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഅയ്ബാൻ, റിയാദ്​ മേയർ അമീർ ഫൈസൽ ബിൻ അബ്​ദുൽ അസീസ്​ ബിൻ അയ്യാഫ്​, യുക്രെയ്​നിലെ സൗദി അംബാസഡർ മുഹമ്മദ്​ അൽമസ്​ഹർ അൽജബറിൻ, സൗദിയിലെ യുക്രെയ്​ൻ അംബാസഡർ അനറ്റോലി പെട്രേ​േങ്കാ, റോയൽ പ്രൊ​േട്ടാക്കോൾ അണ്ടർ സെക്രട്ടറി ഫഹദ്​ അൽസഹ്​ൽ എന്നിവർ ​സ്വീകരിച്ചു.

സൗദി സന്ദർശനത്തിനിടെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്​ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യും. യു​െക്രയ്​ൻ-റഷ്യൻ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള സഹകരണം, സംഭാഷണം, ചർച്ചകൾ എന്നിവ വർധിപ്പിക്കലും കീവും മോസ്കോയും തമ്മിൽ യുദ്ധത്തടവുകാരെ കൈമാറുന്ന വിഷയത്തിൽ സൗദി മധ്യസ്ഥത വഹിക്കുന്നതിനെ കുറിച്ച്​ ചർച്ച ചെയ്യലും സന്ദർശനത്തി​െൻറ ലക്ഷ്യങ്ങളാണ്​.

Leave a Reply

Your email address will not be published. Required fields are marked *