Your Image Description Your Image Description

കൊച്ചി: ടിപി ചന്ദ്രശേഖരന്‍റെ കൊലപാതക കേസിലെ മുഴുവൻ പ്രതികളും നിയമത്തിന്റെ മുന്നിൽ വന്നിട്ടില്ലെന്ന് എംഎൽഎയും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമ.

ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും നിയമ പോരാട്ടം തുടരുമെന്നും കെകെ രമ മാധ്യമങ്ങളോട് പറഞ്ഞു.

കേസിൽ പ്രതികള്‍ക്ക് വധശിക്ഷയില്ല. കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.

ഒന്ന് മുതല്‍ അഞ്ചുവരെയുള്ള പ്രതികളായ എംസി അനൂപ്, മനോജ് കുമാര്‍ (കിര്‍മാണി മനോജ്), എന്‍കെ സുനില്‍ കുമാര്‍ (കൊടി സുനി), ടികെ രജീഷ്, എംകെ മുഹമ്മദ് ഷാഫി എന്നിവരുടെയും ഏഴാം പ്രതിയായ കെ ഷിനോജ് എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി ഉയര്‍ത്തിയത്. ഇവര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് പുറമെ ഗൂഡാലോചന കുറ്റം കൂടി ചുമത്തിയാണ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *