Your Image Description Your Image Description
മലപ്പുറം: ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഫണ്ടും എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച ഒഴൂർ പഞ്ചായത്തിലെ 16,17,18 വാർഡുകളിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.
19.60 ലക്ഷം രൂപ ചിലവിൽ 16-ാം വാർഡിലെ ഒഴൂർ വിഷ്‌ണുക്ഷേത്രം റോഡ് , 29.30 ലക്ഷം രൂപ ചിലവിൽ 17-ാം വാർഡ് കതിർകുളങ്ങര സബ്സെന്റർ റോഡ്, 16.70 ലക്ഷം രൂപ ചിലവിൽ 18-ാം വാർഡ് കുമ്മട്ടിപ്പാടം പാത്ത് വേ റോഡ് എന്നിവ
ഹാർബർ എഞ്ചിനായറിംഗ് വകുപ്പിൻ്റെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതി പ്രകാരം നിർമ്മിച്ചവയാണ്.
എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചിലവിലാണ് 16-ാം വാർഡ് ഫ്രണ്ട്സ് ക്ലബ്ബ് ഗ്രന്ഥാലയം റോഡ് നിർമിച്ചത്.
16-ാം വാർഡിലെ ഒഴൂർ വിഷ്‌ണുക്ഷേത്രം റോഡ് ഉദ്ഘാടനം ചടങ്ങിൽ വാർഡ് മെമ്പർ കെ.പി രാധ സ്വാഗതം പറഞ്ഞു.
ഒഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയേങ്ങൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ കെ.വി പ്രജിത, പ്രമീള മാപ്പറ്റയിൽ, സവിത ചുള്ളിയത്, അലവി മുക്കാട്ടില്, മലബാർ ദേവസം ബോർഡ് ഏരിയ മാനേജർ ബേബി ശങ്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *