Your Image Description Your Image Description

മ​യ​ക്കു​മ​രു​ന്ന്, ല​ഹ​രി ശൃം​ഖ​ല​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യാ​ൻ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി സൗ​ദി അ​ധി​കൃ​ത​ർ. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ റെ​യ്​​ഡി​ൽ പി​ടി​യി​ല​ക​പ്പെ​ടു​ന്ന​വ​രി​ൽ മ​ല​യാ​ളി​ക​ളും ധാ​രാ​ളം.

പ്ര​തി​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും ര​ക്ഷ​പ്പെ​ടാ​തി​രി​ക്കാ​ൻ പ​ഴു​തട​ച്ച ന​ട​പ​ടി​ക​ളാ​ണ്​ സ്വീ​ക​രി​ക്കു​ന്ന​ത്. സം​ശ​യം തോ​ന്നു​ന്നവ​രെ ര​ഹ​സ്യ​മാ​യി നി​രീ​ക്ഷി​ച്ച്​ തെ​ളി​വു​ക​ൾ​ക​ണ്ടെ​ത്തി​യാ​ണ്​ അ​റ​സ്​​റ്റ്​. ഇ​ത്ത​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും മ​ല​യാ​ളി​ക​ളി​ൽ ചി​ല​ർ ​ പി​ടി​യി​ലാ​യി.

കി​ഴ​ക്ക​ൻ​പ്ര​വി​ശ്യ​യി​ലെ സം​ശ​യ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ല​ക്ഷ്യം​വെ​ച്ച്​ അ​പ്ര​തീ​ക്ഷി​ത നീ​ക്ക​മാ​ണ്​ ബ​ന്ധ​പ്പെ​ട്ട സു​ര​ക്ഷാ​വ​കു​പ്പു​ക​ൾ ന​ട​ത്തു​ന്ന​ത്. സം​ശ​യം തോ​ന്നുന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കും. ചെ​റി​യ​തോ​തി​ലാ​ണെ​ങ്കി​ലും മ​യ​ക്കു​മ​രു​ന്ന്​ ക​ണ്ടെ​ത്തി​യാ​ൽ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​ര​ുന്ന​വ​രെ മു​ഴു​വ​ൻ പി​ടി​കൂ​ടി റി​മാ​ൻ​ഡ്​ ചെ​യ്യും. ഇ​വ​ർ​ക്ക്​ ഇ​തു​മാ​യി ബ​ന്ധ​മു​ണ്ടോ ഇ​ല്ലേ എ​ന്ന്​ എ​ല്ലാ​ത​ര​ത്തി​ലും ഉ​റ​പ്പാ​ക്കും വി​ധ​മാ​ണ്​ ന​ട​പ​ടി​ക​ൾ. അ​തു​കൊ​ണ്ടു​​ത​ന്നെ അ​ക​പ്പെ​ട്ടാ​ൽ നി​ര​പ​രാ​ധി​ത്വം തെ​ളി​ഞ്ഞ്​ മാ​ത്ര​മേ മോ​ച​നം സാ​ധ്യ​മാ​വു​ക​യു​ള്ളു.

Leave a Reply

Your email address will not be published. Required fields are marked *