Your Image Description Your Image Description

ഗസ്സയിലെ നിസ്സഹരായ ഫലസ്തീൻ ജനതക്കുള്ള ഒമാന്‍റെ കൈത്താങ്ങ് തുടരുന്നു. സുൽത്താന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ മൂന്നാം ഘട്ട അവശ്യ വസ്തുക്കൾ എത്തിച്ചു. റോയൽ എയർഫോഴ്സ് ഓഫ് ഒമാന്‍റെ വിമാനത്തിൽ അവശ്യവസ്തുക്കളും ഭക്ഷണവും മെഡിക്കൽ മെറ്റീരിയൽസും കൈമാറിയത്.

ജോർഡനിലെ ഒമാൻ എംബസിയുടെ ഏകോപനത്തിലാണ് ഗസ്സ മുനമ്പിലെ ഫലസ്തീൻ ജനതക്ക് അവശ്യ വസ്തുക്കൾ കൈമാറിയതെന്ന് ഒമാൻ ചാരിറ്റബ്ൾ ഓൾഗനൈസേഷൻ പ്രസ്താവനയിൽ പറഞ്ഞു. ഫെബ്രുവരി 11ന് റഫ അതിർത്തി വഴി അവശ്യ സാധനങ്ങൾ കൈമാറിയിരുന്നു. കഴിഞ്ഞ നവംബറിൽ 100 ടൺ ഭക്ഷ്യവസ്തുക്കൾ അഞ്ച് വിമാനങ്ങൾ വഴി ഗസ്സയിലേക്ക് ഒമാൻ കയറ്റി അയച്ചിരുന്നു. ഫലസ്തീനിലെ ജനങ്ങളെ സഹായിക്കാൻ ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ നേരത്തെതന്നെ സംവിധാനം ഒരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *