Your Image Description Your Image Description

ഞായറാഴ്ച മുതൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച മഴ വ്യാഴാഴ്ച വരെ നീണ്ടുനിൽക്കും. ​ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ്​ഇക്കാര്യം അറിയിച്ചത്​. ഇന്ന്​ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മേഘാവൃതമായ അന്തരീക്ഷമായിരുന്നു.

വരും ദിവസങ്ങളിൽ താപനില കുറയാനും ഈർപ്പമുള്ള കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന്​ അധികൃതർ പറഞ്ഞു. ഞായർ, തിങ്കൾ ദിവസങ്ങളിൽ രാജ്യത്ത്​ മഴയെത്തുമെന്ന്​ ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. പല ഭാഗങ്ങളിലും പൊടിക്കാറ്റും മൂടൽമഞ്ഞും റിപ്പോർട്ട്​ ചെയ്​തു.

ദുബൈ, ഷാർജ, അജ്​മാൻ, ഉമ്മുൽഖുവൈനിലെ ചില ഭാഗങ്ങൾ, റാസൽഖൈമ എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിൽ ചെറിയ മഴയാണ്​ കഴിഞ്ഞ ദിവസം ലഭിച്ചത്​. ഹത്തയിൽ തിങ്കളാഴ്ച പുലർച്ചെ ഭേദപ്പെട്ട മഴ ലഭിച്ചു. മഴയുടെ സാഹചര്യത്തിൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന്​ പൊലീസ്​ മുന്നറിയിൽ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *