Your Image Description Your Image Description

ഫലസ്തീനിൽ നിന്നെത്തിയ ഉംറ തീർഥാടകർക്ക് ആറ് മാസം രാജ്യത്ത് തങ്ങാൻ അനുമതി നൽകുമെന്ന് സൗദി അറേബ്യ. ഇസ്രായേൽ ആക്രമണത്തെ തുടർന്ന് സൗദിയിൽ കുടുങ്ങിയ ഫലസ്തീൻ പൗരന്മാർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം.സൗദിയുടെ ഉദാരമായ സമീപനത്തിന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു.

മൂന്ന് മാസമാണ് ഉംറ തീർതാടകർക്ക് സൌദിയിൽ തങ്ങാൻ അനുവാദമുള്ളത്. എന്നാൽ ഫലസ്തീൻ പൌരന്മാർക്ക് ആറ് മാസം വരെ രാജ്യത്ത് തങ്ങാൻ അനുവാദം നൽകുമെന്ന് സൌദി അറേബ്യ വ്യക്തമാക്കി. ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് സൌദിയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *