Your Image Description Your Image Description
Your Image Alt Text

കോൺഗ്രസിന്റെ രാഷ്ട്രീയം വ്യക്തമായി അറിയാവുന്നവരെല്ലാം വിധിയെഴുതിയതാണ് ഇനി മലയിടിഞ്ഞു വീണാലും ലീഗിന് മൂന്നാം സീറ്റ് നൽകില്ലെന്ന്. എറണാകുളത്തെ അന്തിമ ചർച്ചയിൽ പങ്കെടുത്തത് തന്നെ മിച്ചം. കോൺഗ്രസ് നേതൃത്വം പറയുന്നതും കേട്ട് പൊടിയും തട്ടി എണീറ്റ് പോകേണ്ടി വന്നു ലീഗ് നേതാക്കൾക്ക്. ഇവിടെ കെ ടി ജലീൽ പറഞ്ഞ രസകരമായൊരു കഥയുണ്ട്. കഥയല്ല നടന്ന സംഭവമാണ്.

ഇപ്പോഴത്തെ വ്യവസ്ഥകൾ നോക്കിയാൽ പണ്ട് ലണ്ടനിൽ നടന്ന ഒരു സംഭവമാണ് ഓർമ്മവരിക. ലണ്ടനിലെ ഒരു പുരാതന ചർച്ച് പുതുക്കിപ്പണിയാൻ കമ്മിറ്റിക്കാർ തീരുമാനിച്ചു. ലീഗിന് രാജ്യസഭയിൽ രണ്ട് അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താൻ തീരുമാനിച്ചപോലെ. തുടർന്ന് യോഗം കൂടി ചർച്ചിൻ്റെ മേലധികാരികൾ മൂന്ന് ഉഗ്രൻ തീരുമാനങ്ങളും എടുത്തു!.

“പഴയ ചർച്ച് നിൽക്കുന്ന സ്ഥലത്താവണം പുതിയ ചർച്ച് പണിയേണ്ടത്.
പഴയ ചർച്ചിൻ്റെ പരമാവധി സാധനസാമഗ്രികൾ പുതിയ ചർച്ചിൻ്റെ നിർമ്മാണത്തിന് ഉപയോഗപ്പെടുത്തണം.
പുതിയ ചർച്ച് പണിത് കഴിഞ്ഞ ശേഷമേ പഴയ ചർച്ച് പൊളിക്കാൻ പാടുള്ളൂ.
ഈ വ്യവസ്ഥകൾആണിപ്പോൾ കോൺഗ്രസ്സും ലീഗും ചേർന്ന് എന്നാൽ പൈൻ ആയിക്കോട്ടെ എന്ന മട്ടിൽ നടപ്പാക്കാൻ പോകുന്നത്.”

വേണമെങ്കിൽ ഒരു സീറ്റ് നൽകാം രാജ്യസഭാവിലേക്. അപ്പോളും വരുന്ന രാജ്യസഭയിൽ ലീഗിന് ഒരു എം പി മാത്രമാണുണ്ടാകുക. കാരണം അബ്ദുൽ വാഹവാബിന്റെ ഒഴിയുന്ന രാജ്യ സഭാ സീറ്റ് ഇനി കോൺഗ്രെസി൯നാണ്. ജൂണിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ലീഗിന് നൽകാമെന്ന് കോൺഗ്രസ്സ് സമ്മതിച്ചു. രാജ്യസഭയിൽ ലീഗിൻ്റെ പ്രാതിനിധ്യം എപ്പോഴും രണ്ടെണ്ണം ഉണ്ടാകുമെന്ന് കോൺഗ്രസ് ഉറപ്പു നൽകി. എന്നാൽ വഹാബ് സാഹിബിൻ്റെ എം.പി കാലാവധി 2026-ൽ തീരുമ്പോൾ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കോൺഗ്രസ് എടുക്കും. ലോക്‌സഭയിലേക്ക് മൂന്നാം സീറ്റ് നൽകാതെ വീണ്ടും കോൺഗ്രസ് ലീഗിനെ വഞ്ചിച്ചു. പകരം 2 കൊല്ലം രാജ്യസഭയിൽ ലീഗിന് രണ്ട് പ്രതിനിധികളെ നൽകും. മുമ്പും ലീഗിന് രാജ്യസഭയിൽ രണ്ട് പ്രതിനിധികൾ ഉണ്ടായിരുന്നു. കൊരമ്പയിൽ അഹമ്മദാജിയും അബ്‌ദുസ്സമദ് സമദാനിയും.അപ്പോൾ അക്ഷരാർത്ഥത്തിൽ ലീഗിന്റെ കക്ഷത്തിലുള്ളത് പോകുകയും ചെയ്തു ഉത്തരത്തിലുള്ളത് കിട്ടിയതുമില്ല എന്ന അവസ്ഥയായിപ്പോയി.

കടുത്ത ചതി തന്നെയാണ് ലീഗിനോട് കോൺഗ്രസ് കാട്ടിയതു. എങ്കിലും മുസ്ലിം ലീഗ് ഇപ്പോളത്തെ വിധേയത്വമുള്ളവരാണ്. അവർ പഠിച്ചതേ പാടൂ ഇനി രാജ്യസഭാ സീറ്റ് ഇല്ല എന്ന് മുഖത്തു നോക്കി പറഞ്ഞാലും അവർ അനുസരിച്ചു നിൽക്കും. കാരണം ഇന്നത്തെ ലീഗിന് അതിനേ സാധ്‌കൂ.

ഒരിക്കലും നടക്കാത്ത വ്യവസ്ഥകളാണ് ലീഗിന് ലോകസഭയിൽ മൂന്നാം സീറ്റ് നിഷേധിച്ച് കൊണ്ട് കോൺഗ്രസ് മുന്നോട്ടു വെച്ചിരിക്കുന്നത്. വഹാബിൻ്റെ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് 2026 ൽ കോൺഗ്രസ്സിന് കൊടുത്താൽ ലീഗിൻ്റെ രാജ്യസഭാ പ്രാതിനിധ്യം ഒന്നായി കുറയുകയല്ലേ ചെയ്യുക? അതും ലീഗിന് കിട്ടുമ്പോൾ മാത്രമാണ് രണ്ട് അംഗങ്ങൾ രാജ്യസഭയിൽ ഒരേസമയം ലീഗിനുണ്ടാവൂ .

മൂന്നാം ലോക്‌സഭാ സീറ്റില്ലെങ്കിൽ കടുത്ത നടപടിയെന്ന പ്രഖ്യാപനത്തെയും ഗൗനിക്കാതെ, വേണമെങ്കിൽ ഒരു രാജ്യസഭാ സീറ്റ്‌ എന്ന കോൺഗ്രസ്‌ ഔദാര്യത്തിൽ ഒതുങ്ങണോ എന്ന ചോദ്യമുനയിൽ മുസ്ലിംലീഗ്‌ നിന്നിട്ടു കാര്യമൊന്നുമില്ല. ചൊവ്വാഴ്‌ച മലപ്പുറത്ത്‌ ചേരുന്ന നേതൃയോഗ തീരുമാനം കോൺഗ്രസിന്‌ കീഴ്‌പ്പെട്ടുകൊണ്ടാണെങ്കിൽ പാർടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാകുമെന്ന ആശങ്കയിലാണ്‌ ലീഗ്‌ നേതൃത്വം. ലീഗിലെ യുവ ജന വിഭാഗം കോൺഗ്രസ് സമീപനത്തിൽ ഇൽകി നിൽക്കു കയാണ്. ന്നാം ലോക്‌സഭാസീറ്റ്‌ തൽക്കാലം നൽകേണ്ടതില്ലെന്നാണ്‌ ഹൈക്കമാൻഡ്‌ നിർദേശമെന്നും വിഷയത്തിൽ തങ്ങൾ നിസ്സഹായരാണെന്നുമാണ്‌ ലീഗ്‌ നേതാക്കളോട്‌ കോൺഗ്രസ്‌ നേതൃത്വം വ്യക്തമാക്കിയത്‌. അത് അതേപടി ലീഗ് നേതൃ യോഗത്തിൽ പറഞ്ഞാൽ പലരെയും യോഗ ശേഷം ലീഗ് വിമതരെന് വിളിച്ചു തുടങ്ങേണ്ടി വരും.

മൂന്നാം സീറ്റെന്ന ആവശ്യം അംഗീകരിക്കപ്പെടുന്നില്ലെങ്കിൽ ഒറ്റയ്ക്ക്‌ മത്സരിക്കണം എന്നും ലീഗ് നേതൃ യോഗങ്ങളിൽ ആവശ്യമുയരുന്നുണ്ട്‌. ലീഗിലെ യുവനേതൃത്വത്തിന്റെ പിന്തുണയും ഈ ആവശ്യത്തിനുണ്ട്‌. വർഷങ്ങളായി സിപിഐ നാല്‌ സീറ്റിൽ മത്സരിക്കുന്ന, എൽഡിഎഫിലെ ന്യായമായ സീറ്റ്‌ വിഭജന മാതൃകയാക്കണമെന്നു ലീഗിൽ ചർച്ചയാകുന്നുണ്ട്‌.

മൂന്നാം സീറ്റ്‌ ഔദാര്യമായി കോൺഗ്രസ്‌ നേതൃത്വം കണ്ടതും പരസ്യ അഭ്യർഥനകളെ വി ഡി സതീശനും കെ സുധാകരനും ആദ്യം ഗൗരവത്തിലെടുക്കാഞ്ഞതും തെല്ലൊന്നുമല്ല ലീഗ്‌ യുവ നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത് . അധിക സീറ്റ്‌ നൽകില്ലെന്ന്‌ കോൺഗ്രസ്‌ നേതാക്കൾ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചതും ലീഗിനെ അവഹേളിക്കുന്നതിന്‌ തുല്യമായി എന്നാണ് യുവാക്കളുടെ വിലയിരുത്തൽ. . ഈ പശ്ചാത്തലത്തിൽ, രാജ്യസഭാ സീറ്റ്‌ വാങ്ങി കീഴടങ്ങിയാൽ തിരിച്ചടിയാകുമെന്ന അഭിപ്രായമാണ്‌ ഒരു വിഭാഗം നേതാക്കൾക്കുള്ളത്‌.

ആലുവയിൽ നടന്ന ചർച്ച കഴിചനപ്പോൾ തന്നെ ലീഗ് നേതാക്കളുടെ മുഖത്തു നിന്നും മനസിലായി സീറ്റൊന്നും കിട്ടില്ലെന്ന്‌. മൂനാം സീറ്റും കിട്ടില്ല, രാജ്യസഭാ സീറ്റും മോഹമായി തുടരുമെന്നും. കാരണം അതിനു ജൂൺ വരെ കാത്തിരിക്കണം. അപ്പോളേക്കും സമവാക്യ ങ്ങളും ധാരണകളുമൊക്കെ മാറിയേക്കും. ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയുടെ ലീഗിന്റെ അവസാന വാക്കെന്ന കറുത്ത , ഇ ടി മുഹമ്മദ് ബഷീറിന്റെ ബര്ഗിനിങ് പവർ, പി എൻ എ സലാമിന്റെ സമവായ കഴിവ് ഇവയൊക്കെ ആലുവയിൽ എങ്ങോട്ടു പോയി എന്നായിരുന്നു ചോദ്യം

മുസ്ലിംലീഗ്‌ നേതാക്കളാണ്‌ ആദ്യം പുറത്തുവന്നത്‌. ചർച്ച സൗഹൃദപരമായിരുന്നെന്ന്‌ പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ മാധ്യമങ്ങളോട്‌ പറഞ്ഞു. അവർ പോയശേഷം പുറത്തുവന്ന രമേശ്‌ ചെന്നിത്തലയും എം എം ഹസനും പ്രതിപക്ഷനേതാവ്‌ സംസാരിക്കുമെന്ന്‌ പറഞ്ഞ്‌ സ്ഥലംവിട്ടു. പിന്നാലെ ഒറ്റയ്ക്കുവന്ന വി ഡി സതീശൻ, ചർച്ചയുടെ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല. കാര്യങ്ങൾ പരസ്‌പരം സംസാരിച്ചെന്ന്‌ മാത്രം പറഞ്ഞു. പിന്നീട്‌ കെ സുധാകരനെത്തി. ലീഗിന്‌ രാജ്യസഭാ സീറ്റ്‌ വാഗ്‌ദാനം ചെയ്‌തെന്നും അവർ അത്‌ സ്വീകരിച്ചില്ലെന്നും പറഞ്ഞു.

ചൊവ്വാഴ്‌ചത്തെ യോഗത്തിനുശേഷം ലീഗ്‌ തീരുമാനം പറയുമെന്നും എഐസിസിയുമായി ആലോചിച്ച്‌ തീരുമാനമെടുക്കുമെന്നും സുധാകരൻ പറഞ്ഞു. അത് തന്നേയാണ് ഏവരും നേരത്തെ തന്നെ തീരുമാനിച്ച ആ സത്യം ലീഗിന് ഒരു സീറ്റുമില്ല എന്ന്. ഇനിയും ലീഗ് കോൺഗ്രസിന് പിന്നാലെ മണ്ടി നടക്കും. കാരണം അവർക്കു പോകാൻ ചേക്കേറാൻ മറ്റൊരിടമില്ല നിലവിൽ. പക്ഷെ ലീഗിലെ യുവ ജന വിഭാഗം അങ്ങനെയല്ല. അവർ തങ്ങൾക്കു പ്രയോഗികമെന്നു തോന്നുന്ന ഏതു മാർഗവും പരിശോധിക്കും ചർച്ച ചായയും. അതിലെനിനി നടക്കാൻ പോകുന്നതും.

Leave a Reply

Your email address will not be published. Required fields are marked *