Your Image Description Your Image Description
Your Image Alt Text

സർവത്ര വ്യാജന്മാരും, അഴിമതി വീരന്മാരും വാഴുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ്സ് പാര്ട്ടി,എന്നാൽ അതെ അങ്ങനെ അല്ല എന്ന പറയിപ്പിക്കണം എന്നൊരാഗ്രഹവും അവർക്കില്ല. . . ഓരോ ദിവസവും അഴിമതിയുടെ കഥകൾ കൂടുന്നത് അല്ലാതെ കുറയുന്ന യാതൊരുവിധ ലക്ഷണവുമില്ല. . . . ചേന്ദമംഗലം സഹകരണ ബാങ്ക് ഭരണസമിതി കോൺഗ്രസ്സ് നേതൃത്വത്തിന്റെ കീഴിലാണുള്ളത്. . . . ഇപ്പോൾ സാമ്പത്തിക അഴിമതിയും ക്രമക്കേടും കണ്ടെത്തിയ സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ ഒരുമാസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്ന് ജില്ലാ സഹകരണ സംഘം ജോയി​ന്റ് രജിസ്ട്രാർക്ക് ഹൈക്കോടതി നിർദേശം നൽകിയിരിക്കുകയാണ്. . വർഷങ്ങളായി കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണമാണ് ബാങ്കിൽ. ഡിസിസി അംഗം കെ ശിവശങ്കരനാണ് ബാങ്ക് പ്രസിഡ​ന്റ്.

ബാങ്കിൽ രണ്ടുകോടി രൂപയുടെ വായ്പയ്‌ക്ക് ഈട് നൽകിയ വസ്തുവി​ന്റെ ആധാരം വായ്പ നിലനിൽക്കെ ബാങ്കിന് പുറത്തുകൊണ്ടുപോയി വിൽപ്പന നടത്തിയതിൽ ബാങ്കിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായി, നിയമവിരുദ്ധ വായ്പകൾ നൽകിയതിൽ 16.5 കോടി രൂപയുടെ ക്രമക്കേട്, ബാങ്ക് അക്കൗണ്ടിൽനിന്ന് പണാപഹരണം, നിയമന അഴിമതി തുടങ്ങിയ ആരോപണങ്ങളാണ് ബാങ്കിനെതിരെ ഉയർന്നത്. ആരോപണങ്ങളെ തുടര്‍ന്ന് സഹകരണ വകുപ്പ് രണ്ട് അന്വേഷണം നടത്തി, ക്രമക്കേട് കണ്ടെത്തിയെങ്കിലും നടപടി ഉണ്ടായില്ല. ആരോപണവിധേയരിൽ ഭരണസമിതി അംഗങ്ങളും മുൻ സെക്രട്ടറിമാരും ജീവനക്കാരുമുണ്ട്.

അഴിമതി നടത്തിയ ബാങ്ക് ഭരണസമിതി പിരിച്ചുവിടണമെന്നും ശിവശങ്കരനുൾപ്പെടെ 20 പേർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് എട്ട് സഹകാരികൾ ജില്ലാ സഹകരണ സംഘം ജോയി​ന്റ് രജിസ്ട്രാർക്ക് 2023 മെയ് മൂന്നിന് പരാതി നൽകി. എന്നാല്‍, നടപടി സ്വീകരിക്കാൻ ജോയി​ന്റ് രജിസ്ട്രാർ തയ്യാറാകാത്തതിനാല്‍ ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡ​ന്റും സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവുമായ വി യു ശ്രീജിത് ഹൈക്കോടതിയെ സമീപിച്ചു. നടപടി സ്വീകരിക്കാൻ ജോയി​ന്റ് രജിസ്ട്രാറോട് ജസ്റ്റിസ് എ രാജ വിജയരാഘവൻ ഉത്തരവിട്ടു.

മാർച്ച് 19നകം ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ ജോയി​ന്റ് രജിസ്ട്രാർ തയ്യാറാകണമെന്ന് എൽഡിഎഫ് ചേന്ദമംഗലം കമ്മിറ്റി കൺവീനർ ടി എം പവിത്രൻ, സിപിഐ എം ലോക്കൽ സെക്രട്ടറി ടി ആർ ലാലൻ, സിപിഐ ലോക്കൽ സെക്രട്ടറി കെ എസ് ശിവദാസ്, പഞ്ചായത്ത് വൈസ് പ്രസിഡ​ന്റ് വി യു ശ്രീജിത്, കെ ജി ജോർജ് ബാസ്റ്റിൻ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *