Your Image Description Your Image Description
Your Image Alt Text

നരേന്ദ്ര മോഡി മുതൽ കുമ്മനം വരെ വരുമെന്നു പറഞ്ഞു കേൾക്കുന്ന തിരുവനന്തപുരത്തേക്കു ബി ജെ പി യുടെ സർപ്രൈസിങ് സ്ഥാനാര്ഥി തന്നെയാണ് വരുന്നത് . അങ്ങനെ പറഞ്ഞാലും പോരാ അമാനുഷികൻ, തെറി പറയുന്നതിൽ കെ സുധാകരനെ വെല്ലുന്ന വിദഗ്ധൻ നടു റോഡിലെ ജനകീയകുത്തിയിരിപ്പുകാരൻ എന്നൊക്കെ വിശേഷിപ്പിക്കേണ്ടി വരും. അതെ ഫയലുകളെല്ലാം വേഗത്തിൽ തീർക്കാൻ ഉത്തരവിട്ടു കാത്തിരിക്കുകയാണ് സാക്ഷാൽ ആരിഫ് മുഹമ്മദ് ഖാൻ, കേരളാ ഗവർണർ. തന്റെ പദവിയൊക്കെ രാജി വച്ച് തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയാകാൻ ഒരുങ്ങിക്കൊള്ളാൻ ബി ജെ പി ഡൽഹിയിൽ നിന്നും പറഞ്ഞു കഴിഞു.

എസ് എഫ് ഐ ഇലെ കൊച്ചു സഖാക്കളോട് ഏറ്റു മുട്ടിയ ആരിഫ് മുഹമ്മദ്ച ഖാന്റെ ചരിത്രം കേന്ദ്ര ബി ജെ പി യെ തെല്ലൊന്നുമല്ല കോരിത്തരിപ്പിച്ചിരിക്കുന്നതു. അത് കൊണ്ട് തിരുവനന്തപുരത്തെ ബി ജെ പി യുടെ സ്ഥാനാർഥി ആരിഫ് മുഹമ്മദ് തന്നെയായിരിക്കും. നവംബർ വരെയേ ഗവർണറായി കാലാവധിയുള്ളൂ. അപ്പോൾ പിന്നെ ഭാഗ്യം പരീക്ഷിക്കുന്നത് തന്നെയാണ് നല്ലതെന്നു തോന്നിക്കാണും. മറു വശത്തു എസ് എഫ് ഐ പ്രവർത്തകർക്കും ഇനി ജോലിഭാരമേറും. ഗവർണർ പദവി രാജി വച്ച് ബി ജെ പി സ്ഥാനാർത്ഥിയായി വോട്ടു തേടാനെത്തുമ്പോളും പിള്ളാർക്ക് ഗോ ബാക്ക് വിളിക്കാതിരിക്കാനും, കരിങ്കൊടി കാണിക്കാതിരിക്കാനും പറ്റില്ലല്ലോ. അവരതു ചെയ്തിരിക്കും.
പിന്നെ തികഞ്ഞൊരു രാഷ്ട്രീയ തന്ത്രജ്ഞനാണ് ആരിഫ് മുഹമ്മദ് ഖാൻ. ചരൺ സിംഗിന്റെ രാഷ്ട്രീയ ക്രാന്തി ദളിത് പയറ്റി തുടങ്ങിയതാണ്. പിന്നെ ഇന്ദിര ഗാന്ധിയുടെ പിന്നാലെ കോൺഗ്രസിലേക്ക് വച്ച് പിടിച്ചു മാത്രിയായി. രാജീവിന്റെ കാലത്തു ഷാബാനു കേസിൽ ഉടക്കുണ്ടാക്കി ഇറങ്ങിപ്പോയി ജന മോർച്ചയിലേക്കു. അവിടെ നിന്നും ജനതാ ദളിലെത്തി. എന്നിട്ടും അവിടൊന്നും ഒരു രാഷ്ട്രീയ സുഖം ലഭിക്കാത്തതു കൊണ്ട് നേരെ 2004 ൽ ബി ജെ പി യിൽ ചേർന്ന്. പിന്നെ കേരളാ ഗവർണറായി . അങ്ങനെ പലതും. ഇപ്പോൾ കേരളത്തിലെ പുല്നാമ്പുകൾക്കു പോലും ഗവര്ണരെന്നു കേട്ടാൽ പരിചയക്കാരാണ് . ജനറൽ ആശുപത്രി ജംഷിനിലും നിലമേലും, കോഴിക്കോടും, മട്ടന്നൂറുമൊക്കെ നടുറോഡിലെ ഗവർണറുടെ പ്രകടനം കേരളം കണ്ടതാണ്. അങ്ങനെ കേരളം മൊത്തം ഗവർണർ ആരെന്നറിഞ്ഞു. ബി ജെ പി യുടെ കണ്ണിൽ അങ്ങനെ തികഞ്ഞ ജനപ്രീതിയുള്ള ഒരാളാണ് തിരുവനന്തപുരത്തെ സ്ഥാനാര്ഥിയാകുന്നത്. എന്നാൽ തിരുവനന്തപുരത്തുകാർക്കറിയാം ആരിഫ് എത്രകാരനാണെന്നു .ഗവർണർ എന്ന് വിളിച്ചവരെലാം രാജ്ഭവൻ ജീവനക്കാരടക്കം ഇനി ആരിഫ് എന്ന് വിളിക്കും. സ്ഥാനാർത്ഥിയല്ലെ, കേടല്ലേ പറ്റൂ. ഇടതു സർക്കാരുമായി നന്നായി കൊമ്പു കോർത്തിതാന് ആരിഫ് ഇവിടത്തെ സ്ഥാനാര്ഥിയാകുക.

കോൺഗ്രസിന്റെയും ആരാധന പുരുഷനാണ് ആരിഫലി. കാരണം പലപ്പോളും അവർക്കു പ്രതികരിക്കാൻ വിഷയ ദാരിദ്ര്യമുണ്ടായപ്പോൾ ഒന്നിലധികം വിഷയങ്ങൾ എടുത്തിട്ടു കൊടുത്തതാണ് ആരിഫ്. ആ നന്ദി കോൺഗ്രീസുകാർക് എന്നുമുണ്ടാകും. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തി എന്ന് വീമ്പിളക്കുന്ന ബി ജെ പിയും തരൂരും തമ്മിൽ പത്തു ശതമാനത്തിലേറെ വോട്ടു വ്യത്യാസമുണ്ട്. അത് മറികടക്കാൻ കണ്ടു പിടിച്ച സ്ഥാനാർഥി എന്തായാലും ബി ജെ പിക്കാർക്കും അപ്രതീക്ഷിതമായി പോയി. അപ്പോൾ പിന്നെ തിരുവനന്തപുരത്തെ ചിത്രം അല്പം കൂടി വ്യക്തമാകുന്നു. ഇവിടെ മത്സരം നേരിട്ടു തരൂരും സി പി ഐ യുടെ പന്ന്യൻ രവീന്ദ്രനും തമ്മിലാകും. അപ്രതീക്ഷിത സ്ഥാനാർഥി ഇതൊക്കെ അപ്രതീക്ഷിതമായി കണ്ടു കൊണ്ടേയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *