Your Image Description Your Image Description

പത്തനംതിട്ട: മ​ണ്ഡ​ല​പൂ​ജ​യ്ക്കു ചാ​ര്‍​ത്തു​ന്ന​തി​നാ​യി ആ​റ​ന്മു​ള പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ല്‍​നി​ന്ന് ഡി​സം​ബ​ര്‍ 23ന് ​പു​റ​പ്പെ​ട്ട ത​ങ്ക അ​ങ്കി​യും വ​ഹി​ച്ചു‌​ള്ള ഘോ​ഷ​യാ​ത്ര സ​ന്നി​ധാ​ന​ത്തെ​ത്തി.

ത​ങ്ക അ​ങ്കി​യും വ​ഹി​ച്ചു‌​ള്ള  ഘോ​ഷ​യാ​ത്ര വൈ​കു​ന്നേ​രം 5.15ന് ആണ് ​ശ​രം​കു​ത്തി​യി​ലെ​ത്തി​യത്. അ​വി​ടെ ഘോ​ഷ​യാ​ത്ര​യ്ക്കു ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണം ന​ല്‍​കി.

ഘോ​ഷ​യാ​ത്ര ശ​രം​കു​ത്തി​യി​ല്‍ ആ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ സ്വീ​ക​രി​ച്ച് സ​ന്നി​ധാ​ന​ത്തേ​ക്ക് ആ​ന​യി​ച്ചു. സ​ന്നി​ധാ​ന​ത്ത് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ച് ശ്രീ​കോ​വി​ലി​നു മു​മ്പി​ലെ​ത്തു​മ്പോ​ള്‍ ത​ന്ത്രി​യും മേ​ല്‍​ശാ​ന്തി​യും ചേ​ര്‍​ന്ന് ഏ​റ്റു​വാ​ങ്ങി.

40 നാ​ള്‍ നീ​ണ്ട വ്ര​താ​നു​ഷ്ഠാ​ന​ങ്ങ​ള്‍​ക്കു സ​മാ​പ​നം കു​റി​ച്ച് ശ​ബ​രി​മ​ല ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ല്‍ ബു​ധ​നാ​ഴ്ച മ​ണ്ഡ​ല​പൂ​ജ നടക്കും.  ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30നും 11.30​നും മ​ധ്യേ​യാ​ണ് മ​ണ്ഡ​ല​പൂ​ജ. മ​ണ്ഡ​ല​പൂ​ജ​യെ തു​ട​ര്‍​ന്ന് രാ​ത്രി​യി​ല്‍ ന​ട അ​ട​യ്ക്കും. പി​ന്നീ​ട് മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നാ​യി 30ന് ​വൈ​കി​ട്ടാ​ണ് ന​ട തു​റ​ക്കു​ന്ന​ത്. ജ​നു​വ​രി 15നാ​ണ് മ​ക​ര​വി​ള​ക്ക്.

Leave a Reply

Your email address will not be published. Required fields are marked *