Your Image Description Your Image Description
Your Image Alt Text

നിരന്തരമായി ഇപ്പോൾ കോൺഗ്രസ്സ് പാർട്ടി വിട്ട് നേതാക്കൾ മറ്റു പാർട്ടികൾക്ക് ഒപ്പം ചേരുന്ന കാഴ്ചയാണ് നമ്മൾ ദിനംപ്രതി കണ്ടുകൊണ്ട് ഇരിക്കുന്നത്. . . എന്തുകൊണ്ട് ഇതിങ്ങനെ സംഭവിക്കുന്നു എന്നുള്ളത് വളരെ പ്രസക്തമായ ചോദ്യം തന്നെയാണ്. . . . നേതാക്കൾക്ക് ബോധം വീണു തുടങ്ങിയിരിക്കുന്നു എന്നാണ് ഒരു ഭിഭാഗം ജനങ്ങൾ അഭിപ്രായപ്പെടുന്നത്. . . കോൺഗ്രസ്സ് എന്ന് പാർട്ടി ചരിത്രമാകാൻ ഇനി അധികനാൾ ഇല്ല എന്നത് അവർക്ക് തന്നെ മനസിലായി തുടങ്ങി. . . . . കഴിഞ്ഞ ആഴ്ചയല്ലേ ഒരു പഞ്ചായത്ത് ഒന്നടങ്കം കോൺഗ്രസ്സ് പാർട്ടി വിട്ട് സിപിമ്മിനൊപ്പം ചേർന്നത്. . . ഇപ്പോൾ ഡിസിസി പ്രസിഡന്റ്‌ പാലോട്‌ രവിക്ക്‌ വീണ്ടും തിരിച്ചടി നൽകി അദ്ദേഹത്തിന്റെ സ്വന്തംനാട്ടിൽനിന്ന്‌ കൂടുതൽ പ്രവർത്തകർ പാർടിവിട്ട് പോകുകയാണ്. . . . . കോൺഗ്രസ് പാലോട് മണ്ഡലം ജനറൽ സെക്രട്ടറി ആന്റണി അലക്‌സാണ്ടർ ആണ് രാജിവച്ച്‌ സിപിഐ എമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിചിരിക്കുന്നത്. . .

യൂത്ത് കോൺഗ്രസ്‌ വാമനപുരം ജനറൽ സെക്രട്ടറി, ജവഹർ ബാലമഞ്ച് കല്ലറ ബ്ലോക്ക് പ്രസിഡന്റ്‌ എന്നീ പദവികളും വഹിച്ചിരുന്നയാളാണ്‌ ആന്റണി അലക്സാണ്ടർ. കോൺഗ്രസ് നേതാക്കളായിരുന്ന പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ്‌ ഷിനു മടത്തറ, അംഗങ്ങളായ കലയപുരം അൻസാരി, എം ഷഹനാസ്, യൂത്ത് കോൺഗ്രസ് നേതാവ് ഷാൻ ശശിധരൻ എന്നിവർ രാജിവച്ച്‌ സിപിഐ എമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചത്‌ പാലോട്‌ രവിക്ക്‌ കനത്ത തിരിച്ചടിയായിരുന്നു. പ്രവർത്തകരുടെ രോഷംം തണുപ്പിക്കാൻ അദ്ദേഹം ‘രാജി നാടകം’ നടത്തിയെങ്കിലും കെപിസിസി നേതൃത്വം ഇടപെട്ട്‌ ഒതുക്കി. അതിനുപിന്നാലെയാണ്‌ സ്വന്തംപഞ്ചായത്തിലെ മറ്റൊരു നേതാവുകൂടി കോൺഗ്രസ്‌ വിട്ടത്‌.

ആന്റണി അലക്‌സാണ്ടറെ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി കെ മധു ഷാളണിയിച്ച് സ്വീകരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ എ എം അൻസാരി, പി എസ് മധു, എം എസ് സിയാദ്, പെരിങ്ങമ്മല ലോക്കൽ സെക്രട്ടറി ജോർജ് ജോസഫ്, കൊല്ലായിൽ ലോക്കൽ സെക്രട്ടറി സുലൈമാൻ, ഷെനിൽ റഹീം, ജോൺകുട്ടി, എ എ റഷീദ്, ഗോപീകൃഷ്‌ണ എന്നിവർ സംസാരിച്ചു. സ്വീകരണ യോഗം നാളെ പെരിങ്ങമ്മലയിൽ കോൺഗ്രസിൽനിന്ന് രാജിവച്ച് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചവർക്കുള്ള സ്വീകരണയോഗം ചൊവ്വ വൈകിട്ട് നാലിന് പാലോട് നടക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *