Your Image Description Your Image Description
Your Image Alt Text

ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോറിന്റെ  (ടി.കെ.എം.) പോപ്പുലര്‍ വാഹനങ്ങളിലൊന്നായ ഇന്നോവ ഹൈക്രോസിന്റെ മൊത്തം വില്‍പ്പന ഇന്ത്യയില്‍ 50,000 യൂണിറ്റ് കടന്നു. 2022 നവംബറില്‍ വണ്ടി അവതരിപ്പിച്ചതിന് ശേഷമുള്ള കണക്കുകളാണിത്. ടൊയോട്ട ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ (ടി.എന്‍.ജി.എ.) അടിസ്ഥാനമാക്കി രൂപകല്‍പ്പന ചെയ്തതാണ് ഇന്നോവ ഹൈക്രോസ്. പുത്തന്‍ സാങ്കേതികതയും സുരക്ഷയും സൗകര്യവും ഒരുമിക്കുന്ന രൂപകല്‍പ്പനയുമെല്ലാം ഇന്നോവ ഹൈക്രോസിന്റെ ഗ്ലാമര്‍ കൂട്ടുന്ന ഘടകങ്ങളാണ്. ത്രസിപ്പിക്കുന്ന ഡ്രൈവിങ് അനുഭവവും ഇത് പ്രദാനം ചെയ്യുന്നു. പ്രത്യേകതകള്‍ ഏറെ അവകാശപ്പെടാവുന്ന മോഡലാണിത്.

പാഡില്‍ ഷിഫ്റ്റ്, പവേഡ് ഒട്ടോമന്‍ സെക്കന്‍ഡ് റോ സീറ്റ്സ്, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റസ്, എയര്‍ കണ്ടീഷണര്‍ (ഡ്യുവല്‍ സോണ്‍-ഫ്രണ്ട് ആന്‍ഡ് റിയര്‍ സോണ്‍), റിയര്‍ റിട്രാക്ടബിള്‍ സണ്‍ഷെയ്ഡ്, ഇലക്ട്രോക്രോമിക് ഇന്നര്‍ റിയര്‍വ്യൂ മിറര്‍ (ഇ.സി. ഐ.ആര്‍.വി.എം.), പവര്‍ ബാക്ക് ഡോര്‍, ഡ്യുവര്‍ ഫങ്ഷന്‍ ഡേ ടൈം റണ്ണിങ്  ലൈറ്റ് (ഡി.ആര്‍.എല്‍.) തുടങ്ങിയവയെല്ലാം ഈ ശ്രേണിയില്‍ ആദ്യമെന്ന് അവകാശപ്പെടാവുന്ന തരത്തിലുള്ള പ്രത്യേകതകളാണ്.

അഞ്ചാംതലമുറയില്‍പ്പെടുന്ന സെല്‍ഫ് ചാര്‍ജിങ് സ്ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റമാണ് ഇന്നോവ ഹൈക്രോസിന് ശക്തിപകരുന്നത്. 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഗ്യാസോലൈന്‍ എഞ്ചിനാണ്. ഇന്ധനക്ഷമത ഉറപ്പുവരുത്തുന്നതിനൊപ്പം 137 കിലോവാട്ട് (186 പി.എസ്.) മാക്സിമം പവര്‍ ഔട്ട്പുട്ട് ലഭിക്കുന്നു. സെല്‍ഫ് ചാര്‍ജിങ് സ്ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിള്‍ (എസ്.എച്ച്.ഇ.വി) എന്ന നിലയില്‍ ഇന്നോവ ഹൈക്രോസ് ദൂരത്തിന്റെ 40 ശതമാനവും ആകെ സമയത്തിന്റെ 60 ശതമാനവും ഇലക്ട്രിക് (ഇ.വി.) അഥവാ സീറോ എമിഷന്‍ മോഡില്‍ ഓടാനാകും.

വിപണിയില്‍ അവതരിപ്പിച്ച് 14 മാസത്തിനകം 50,000 യൂണിറ്റുകളുടെ വില്‍പ്പന എന്ന വലിയ നേട്ടം കൈവരിക്കാനായതില്‍ അഭിമാനമുണ്ടെന്ന് ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോര്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് ശബരി മനോഹര്‍ പറഞ്ഞു. വാഹന ഉപഭോക്താക്കള്‍ ഇന്നോവ ഹൈക്രോസില്‍ അര്‍പ്പിച്ച വിശ്വാസം സന്തോഷം പകരുന്നതാണ്. വിപണിയില്‍ അവതരിപ്പിച്ച ആദ്യസമയം മുതല്‍ തന്നെ ഇന്നോവ ഹൈക്രോസ് പൂര്‍ണ വിജയമായിരുന്നുവെന്ന് പറയാം. ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ആദ്യദിനം മുതല്‍ ലഭിച്ചത്. മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ സെഗ്മെന്റില്‍ പെര്‍ഫോമന്‍സ്, സുരക്ഷ, സൗകര്യം തുടങ്ങിയവയിലെല്ലാം വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് ഇന്നോവ ഹൈക്രോസിന് കഴിഞ്ഞു.

ഇന്നോവ ബ്രാന്‍ഡിന്റെ അതുല്യമായ പാരമ്പര്യം ഒരു തരി പോലും ഇടിവ് പറ്റാതെ മുന്നോട്ടു കൊണ്ടുപോകാനും ഇന്നോവ ഹൈക്രോസിന് കഴിഞ്ഞിട്ടുണ്ട്. മികച്ച പെര്‍ഫോമന്‍സിലൂടെ ഇന്നോവ ഹൈക്രോസ് ജനമനസ്സുകള്‍ കീഴടക്കുന്നത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ല്‍ നിന്നുകൊണ്ട് ഭാവിയിലേക്ക് ഉറ്റുനോക്കുമ്പോള്‍ ലോകോത്തര നിലവാരത്തിലുള്ള ഉത്പ്പന്നങ്ങളും സേവനങ്ങളുമായി ഉപഭോക്താക്കള്‍ക്ക് ഒപ്പമുള്ള യാത്ര തുടരും. എല്ലാവര്‍ക്കും സന്തോഷമെന്ന വലിയ ലക്ഷ്യമാണ് ഈ യാത്രയെ മുന്നോട്ടുനയിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാറന്റി ഉള്‍പ്പെടെയുള്ള മികച്ച സര്‍വീസ് ആനുകൂല്യങ്ങളും കമ്പനി മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇന്നോവ ഹൈക്രോസിന്റെ വിജയത്തില്‍ ഇതും നിര്‍ണ്ണായസ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മൂന്നുവര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍, അഞ്ചു ലക്ഷം അല്ലെങ്കില്‍ 2,20,000 കിലോമീറ്റര്‍, അഞ്ചു വര്‍ഷം നീളുന്ന റോഡ് സൈഡ് അസിസ്റ്റന്‍സ്, ആകര്‍ഷകമായ ഫിനാന്‍ഷ്യല്‍ സ്‌കീമുകള്‍,  ഹൈബ്രിഡ് ബാറ്ററിയില്‍ എട്ടുവര്‍ഷം അല്ലെങ്കില്‍ 160,000 കിലോമീറ്റര്‍ എന്നിങ്ങനെയെല്ലാം കമ്പനി വാറന്റി വാഗ്ദാനം ചെയ്യുന്നുണ്ട്.

പുതിയ കാര്‍ ഡെലിവറി സംവിധാനവും അടുത്തിടെ കമ്പനി അവതരിപ്പിച്ചിരുന്നു. പുതിയ സംവിധാനമനുസരിച്ച് ടൊയോട്ട ഡീലര്‍മാര്‍ക്ക് സ്റ്റോക്ക് യാര്‍ഡില്‍ നിന്ന് പുതിയ വാഹനങ്ങള്‍ വിപണനകേന്ദ്രങ്ങളിലേക്ക് ട്രക്കില്‍ അയക്കാനാകും. പുതിയ വാഹനങ്ങള്‍ റോഡിലൂടെ ഓടിച്ച് സെയില്‍സ് ഔട്ട്‌ലൈറ്റുകളില്‍ എത്തിക്കുന്നത് ഒഴിവാക്കാന്‍ ഇതുവഴി കഴിയും. വാഹന വിപണിയില്‍ തന്നെ ആദ്യമാണ് ഇത്തരമൊരു സംവിധാനം.

വിശ്വാസമര്‍പ്പിക്കാവുന്ന വാഹനപങ്കാളിയെന്ന സ്ഥാനമാണ് ഉപഭോക്താക്കളുടെ മനസ്സില്‍ ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോറിനുള്ളത്. 2.3 ദശലക്ഷത്തിലേറെ വാഹനങ്ങളാണ് ഇന്ത്യയില്‍ ഇതുവരെ വിറ്റഴിച്ചിട്ടുള്ളത്. വൈവിധ്യമാ്ര്ന്ന ഉത്പ്പന്നശൃംഖലയാണ് കമ്പനിയുടേത്. വാഹനവിപണിയില്‍ ചരിത്രപരമായ സ്ഥാനമുള്ള ക്വാളിസില്‍ തുടങ്ങിയ ഈ യാത്ര പുതിയ റുമിയോണ്‍, വെല്‍ഫയര്‍ എന്നിവയില്‍ വരെ എത്തിനില്‍ക്കുന്നു. ഹൈലക്സ്, കാംറി ഹൈബ്രിഡ്, ഗ്ലാന്‍സ, ഇന്നോവ ഹൈക്രോസ്, അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ എന്നീ മോഡലുകളെല്ലാം ഉള്‍പ്പെടുന്നതാണ് വാഹനശൃംഖല.

Leave a Reply

Your email address will not be published. Required fields are marked *