Your Image Description Your Image Description

 ആഗോള വ്യാപാരവികസന ചർച്ചകൾക്ക് തിങ്കളാഴ്ച അബുദാബിയിൽ തുടക്കമാകും. ലോക വ്യാപാര സംഘടനയിലെ (ഡബ്ല്യു.ടി.ഒ.) 164 രാജ്യങ്ങളുടെ പ്രതിനിധികൾ അബുദാബിയിൽ ഒത്തുചേരും. ഡബ്ല്യു.ടി.ഒ. രാജ്യങ്ങൾ തമ്മിലുള്ള ക്രിയാത്മകസംഭാഷണം സുഗമമാക്കുന്നതിനും സുസ്ഥിര സാമ്പത്തികഭാവിക്കായി അന്താരാഷ്ട്രസഹകരണം ശക്തമാക്കുന്നതിനും സമ്മേളനം ശ്രദ്ധ നൽകും. 13-ാമത് മന്ത്രിതലസമ്മേളനം വ്യാഴാഴ്ച സമാപിക്കും.

വേൾഡ് ട്രേഡ് ഓർഗനൈസേഷൻ പദ്ധതികൾക്ക് യു.എ.ഇ. 10 മില്യൺ ഡോളർ ഗ്രാന്റ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. യു.എ.ഇ. വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദാണ് ഇക്കാര്യം അറിയിച്ചത്. വികസ്വരരാജ്യങ്ങളിലെ വനിതാസംരംഭകരെ സഹായിക്കാൻ ഡബ്ല്യു.ടി.ഒ. ഡയറക്ടർ ജനറൽ എൻഗോസി ഒകോൻജോ ഇവേല കഴിഞ്ഞദിവസം 50 മില്യൺ ഡോളറും പ്രഖ്യാപിച്ചു. ഗൾഫിൽ 2001-ൽ ദോഹയിലാണ് അവസാനമായി സമ്മേളനം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *