Your Image Description Your Image Description

‘ഫലസ്തീനെ സ്വതന്ത്രമാക്കുക’ എന്ന് മുദ്രാവാക്യം മുഴക്കി സോഷ്യൽ മീഡിയയിൽ ലൈവ് നൽകി ഇസ്രായേൽ എംബസിക്ക് മുന്നിൽ സ്വയംതീകൊളുത്തിയ അമേരിക്കൻ സൈനികൻ ആരോൺ ബുഷ്നെൽ മരിച്ചു. ഗുരുതര പൊള്ളലേറ്റ യു.എസ് നാവിക സേനാംഗമായ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലിരി​ക്കേയാണ് മരണപ്പെട്ടത്.

വാഷിങ്ടണിലെ ഇസ്രായേൽ എംബസിക്ക് മുന്നിലായിരുന്നു സൈനിക വേഷത്തിലെത്തിയ ബുഷ്നെലിന്‍റെ പ്രതിഷേധം. ഞായറാഴ്ച ഉച്ച 1 മണിക്ക് മുമ്പ് എംബസിയിലേക്ക് നടന്നുവന്ന സൈനികൻ, വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ട്വിച്ചിൽ ലൈവ് നൽകിയാണ് തീകൊളുത്തിയത്. ഫലസ്തീൻ ജനതയ്‌ക്കെതിരായ വംശഹത്യക്കെതിരെ താൻ കടുത്ത പ്രതിഷേധത്തിൽ ഏർപ്പെടാൻ പോകുകയാണെന്ന് ഇദ്ദേഹം വിളിച്ചു പറയുന്നുണ്ടാായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *