Your Image Description Your Image Description

യു എ ഇയിൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ മ​ഴ ല​ഭി​ച്ചു​തു​ട​ങ്ങി. ഫു​ജൈ​റ, ഖോ​ർ​ഫ​ക്കാ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ മ​ഴ പെ​യ്തു തു​ട​ങ്ങി​യ​തെ​ങ്കി​ലും ദു​ബൈ, ഷാ​ർ​ജ അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ളി​ലെ​ല്ലാം മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണു​ള്ള​ത്. ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത്​ മ​ഴ​യെ​ത്തു​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥാ​കേ​ന്ദ്രം നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.

പ​ല ഭാ​ഗ​ങ്ങ​ളി​ലും പൊ​ടി​ക്കാ​റ്റും മൂ​ട​ൽ​മ​ഞ്ഞും റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​മു​ണ്ട്. ദു​ബൈ, ഷാ​ർ​ജ, അ​ജ്​​മാ​ൻ, ഉ​മ്മു​ൽ​ഖു​വൈ​നി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ, റാ​സ​ൽ​ഖൈ​മ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ട​ത്ത​രം മ​ഴ​യും ഫു​ജൈ​റ​യി​ൽ ക​ന​ത്ത മ​ഴ​യു​മാ​ണ്​ പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്. അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ലും ഒ​മാ​ൻ ക​ട​ലി​ലും പ്ര​ക്ഷു​ബ്​​ധ​മാ​യ അ​ന്ത​രീ​ക്ഷം പ്ര​തീ​ക്ഷി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *