Your Image Description Your Image Description
Your Image Alt Text

മോഡി സർക്കാർ വീണ്ടും വാക്ക് പാലിച്ചിരിക്കുകയാണ്. പൂർണ്ണമായും ഇന്ത്യക്കു അവകാശപ്പെട്ട ജലം നമ്മൾ ഇവിടെ ഉപയോഗിക്കും എന്ന തന്റെ പ്രതിജ്ഞ നടപ്പിലാക്കിയിരിക്കയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്ക് പൂർണ്ണമായും അവകാശപെട്ടതും എന്നാൽ അര നൂറ്റാണ്ടിനു മുകളിലായി പാകിസ്താനിലേക്ക് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നതുമായ “രവി നദിയിൽ നിന്ന് പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക്” പൂർണമായും നിർത്തലാക്കിയിരിക്കുകയാണ് ഭാരതം . ജമ്മു കശ്മീർ പഞ്ചാബ് അതിർത്തിയിലുള്ള ഷാപൂർ കണ്ടി ബാരേജ് പൂർത്തിയാക്കിയതോടെയാണ് മുൻപ് അന്യായമായി പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഇപ്പോൾ പൂർണ്ണമായും ഇന്ത്യയുടേതായത്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള 1960-ലെ സിന്ധു നദീജല ഉടമ്പടി പ്രകാരം, രവി, സത്‌ലജ്, ബിയാസ് നദികളിലെ ജലത്തിന്മേൽ ഇന്ത്യയ്ക്ക് പൂർണ്ണ അവകാശമുണ്ട്, അതേസമയം സിന്ധു, ഝലം, ചെനാബ് നദികൾ പാകിസ്ഥാന്റെ നിയന്ത്രണത്തിലാണ് . ഷാപൂർ കണ്ടി ഡാമിന്റെ വിജയകരമായ പൂർത്തിയാക്കലോടെ രവി നദിയിൽ നിന്നുള്ള ജലം പരമാവധി പ്രയോജനപ്പെടുത്താൻ ഇന്ത്യക്ക് ഇനി സാധിക്കും .

ഇതോടു കൂടെ നേരത്തെ പാക്കിസ്ഥാന് അനുവദിച്ചിരുന്ന 1150 ക്യുസെക്‌സ് ജലത്തിൻ്റെ പ്രയോജനം ഇനി മുതൽ ജമ്മു കശ്മീർ മേഖലയ്ക്ക് ലഭിക്കും. കഠുവ, സാംബ ജില്ലകളിലെ 32,000 ഹെക്ടർ ഭൂമിക്ക് പ്രയോജനം ചെയ്യുന്ന ജലസേചന ആവശ്യങ്ങൾക്ക് ഈ ജലം ഇനി പ്രയോജനപ്പെടും. നദീജല കരാർ യാഥാർഥ്യമായിട്ട് അര നൂറ്റാണ്ട് കഴിഞ്ഞെങ്കിലും പലവിധ കാരണങ്ങളാൽ കരാർ ഇതുവരെ പ്രാവർത്തികമാക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നില്ല.മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു 1995-ലാണ് ഷാപൂർ കണ്ടി ബാരേജ് പദ്ധതിക്ക് തറക്കല്ലിട്ടത് . പക്ഷെ , ജമ്മു കശ്മീരിലെയും പഞ്ചാബിലെയും സർക്കാരുകൾ തമ്മിലുള്ള വിവിധ തർക്കങ്ങൾ കാരണം നാലര വർഷത്തിലേറെയായി പദ്ധതി തടസപ്പെട്ടിരിക്കുകയായിരുന്നു. അതാണ് എപ്പോൾ മോഡി സർക്കാർ നടപ്പാക്കി കാണിച്ചുതന്നിരിക്കുന്നത്

2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സത്‌ലജ്, ബിയാസ്, രവി നദികളിലെ ജലം ഇന്ത്യൻ കർഷകർക്കായി വിനിയോഗിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. ഈ ജലത്തിന്മേലുള്ള ഇന്ത്യയുടെ ന്യായമായ അവകാശവാദവും പാകിസ്ഥാനിലേക്ക് അവ പാഴായിപോകുന്നത് തടയേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞിരിന്നു . ഈ നദികളിൽ നിന്നുള്ള ഓരോ തുള്ളി വെള്ളവും പഞ്ചാബിലേക്കും ജമ്മു കശ്മീരിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഒരു ടാസ്‌ക് ഫോഴ്സും പിന്നീട് മോഡി സർക്കാർ രൂപീകരിച്ച്‌ .

ഇന്ന് ഷാപൂർ കണ്ടി ഡാം പൂർത്തിയായി, രവി നദിയിൽ നിന്നുള്ള ജലത്തിന്റെ പാകിസ്താനിലേക്കുള്ള ഒഴുക്ക് പൂർണ്ണമായും തടയപ്പെട്ടതോടെ, പ്രധാനമന്ത്രിയുടെ വർഷങ്ങൾ നീണ്ട ഒരു പ്രതിജ്ഞയാണ് ഇതോടെ പാലിക്കപ്പെട്ടത്. നൂറ്റാണ്ടുകളായി ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയാൽ നമുക്ക് നഷ്ടപെട്ട വിലപ്പെട്ട ജലനഷ്ടവും ഇതോടു കൂടി ഇല്ലാതായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *