Your Image Description Your Image Description
Your Image Alt Text

എറണാകുളം കൈറ്റ് ജില്ലാ കേന്ദ്രത്തിൽ  നടന്ന ദ്വിദിന ലിറ്റിൽ കൈറ്റ്സ് സഹവാസ ക്യാമ്പ് സമാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 102 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി പ്രതിഭകൾ പങ്കെടുത്ത ക്യാമ്പിൻ്റെ ആദ്യദിവസം ക്യാമ്പ് അംഗങ്ങളുമായി കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് വീഡിയോ കോൺഫറൻസിലൂടെ ആശയവിനിമയം നടത്തുകയും ജില്ലാ ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് മെയ് അവസാനവാരം നടക്കുന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം നൽ കുമെന്നും അറിയിച്ചു.

മൊബൈൽ ആപ്പ് നിർമ്മാണം, ആർഡിനോ കിറ്റിലെ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള മൂവിംഗ് ലൈറ്റ്, സ്മാർട്ട് റൂം ലൈറ്റ്, ഇൻ്റലിജൻ്റ് സി സി റ്റി വി ക്യാമറ, ആർ.ജി.ബി ലൈറ്റ് എന്നീ ഉപകരണങ്ങളും ഇൻ്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) തുടങ്ങിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സ്വന്തമായി ഒരു ഐഒടി ഉപകരണം തയ്യാറാക്കുന്ന പ്രവർത്തനം മൊബൈൽ ഫോൺ ഉപയോഗിച്ച് ദൂരെനിന്ന് പ്രവർത്തിപ്പിക്കുന്ന ഐഒടി ഡിവൈസ്, ഇതിലേക്കുള്ള സിഗ്നലുകൾ അയക്കുന്നതിനായി എം.ഐ.ടി ആപ്പ് ഇൻവെൻ്റർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ലഘു മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയവ പ്രോഗ്രാമിങ് മേഖലയിൽ കുട്ടികൾ പരിചയപ്പെട്ടു.

വസ്തുക്കളെ സൂക്ഷ്‌മമായി നിരീക്ഷിക്കാനും അവയുടെ ത്രിമാന രൂപം സൃഷ്ടിക്കൽ, ബ്ലെൻഡർ സോഫ്റ്റ്‌വെയറിൽ ത്രിമാനരൂപങ്ങൾ തയ്യാറാക്കി അവയ്ക്ക് അനിമേഷൻ നൽകൽ, 3 ഡി കാരക്‌ടർ മോഡലിങ്, കാരക്‌ടർ റിഗ്ഗിങ് മുതലായ 3 ഡി ഒബ്ജക്ടു‌കളുടെ നിർമ്മാണം തുടങ്ങിയവയാണ് കുട്ടികൾ അനിമേഷൻ മേഖലയിൽ പരിചയപ്പെട്ടത്.

അനിമേഷൻ, പ്രോഗ്രാമിങ് മേഖലകളിൽ മികവ് പുലർത്തിയ കുട്ടികൾക്ക് മെയ് മാസം നടക്കുന്ന സംസ്ഥാനക്യാമ്പിൽ പങ്കെടുക്കുവാൻ അവസരം ലഭ്യമാകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *