Your Image Description Your Image Description
തൃശൂർ: തൃശൂർ കോർപ്പറേഷനിലേക്കുള്ള പൊതുജനങ്ങളുടെ അപേക്ഷകൾ 2024 ജനുവരി 1 മുതൽ പൂർണ്ണമായി ഓൺലൈൻ സംവിധാനത്തിലാകും. ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ കെ-സ്‌മാർട്ട് സോഫ്റ്റ് വെയർ വഴിയായിരിക്കും കോർപ്പറേഷൻ സേവനങ്ങൾ ലഭിക്കുന്നത്.
കോർപ്പറേഷനിൽ നിന്നുള്ള സേവനങ്ങൾക്കായി പൊതുജനങ്ങൾക്ക് ഇനി നേരിട്ട് വരാതെ പൂർണ്ണമായും ഓൺലൈൻ വഴി ലഭ്യമാകും. അഴിമതി രഹിതവും സുതാര്യവുമായ കോർപ്പറേഷൻ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് തയ്യാറാക്കിയ പദ്ധതിയിൽ പൊതുജനങ്ങളുടെ സഹകരണം മേയർ എംകെ വർഗ്ഗീസ് അഭ്യർത്ഥിച്ചു.
പദ്ധതിയുടെ ഭാഗമായി കോർപ്പറേഷനിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ (ജനന-മരണ-വിവാഹ രജിസ്ട്രേഷൻ, വസ്‌തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ്, പൊതുജന പരാതി പരിഹാരം, വ്യാപാര ലൈസൻസ്, അപേക്ഷകൾ, ബില്ലുകൾ മുതലായവ) അഞ്ച് ദിവസത്തേയ്ക്ക് തടസ്സപ്പെടും. ജനുവരി 1 മുതൽ സേവനങ്ങൾ പുനരാരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *