Your Image Description Your Image Description

പത്തനംതിട്ട :കടമ്മനിട്ടയിൽ വിദ്യാർഥിനിക്ക് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. അന്വേഷണ ചുമതലയിൽ നിന്ന് ആറൻമുള സി. ഐ. മനോജിനെയാണ് മാറ്റിയത്. പകരം ചുമതല പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന് നൽകി.

പട്ടിക ജാതി പട്ടിക വർഗ പീഡനം നിരോധന നിയമം ഉൾപ്പെടെ ചുമത്തിയ കേസുകളിൽ ഡിവൈഎസ്പി തന്നെ അന്വേഷണം നടത്തണമെന്നും, അതിനാലാണ്  സിഐ യിൽ നിന്ന് അന്വേഷണ ചുമതല മാറ്റിയതെന്നുമാണ് ഔദ്യോഗിക വിശദീകരണം.

അതേസമയം പരാതിക്കാരിക്കെതിരെ തുടർച്ചയായി കേസുകളെടുത്തത് വിവാദമായിരുന്നു. സിപിഎം സമ്മർദത്തിന് പൊലീസ് വഴങ്ങിയെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ഉദ്യോഗസ്ഥനെ  മാറ്റിയത്.

 

Leave a Reply

Your email address will not be published. Required fields are marked *