Your Image Description Your Image Description
Your Image Alt Text

കൊച്ചിയിൽ നടന്ന കോൺഗ്രസ്സ് ലീഗ് ഉപയകഷി ചർച്ചയിൽ മൂന്നാം സീറ്റ് നൽകാനാകില്ലെന്ന് കോൺഗ്രസ്സ് നിലപാടെടുത്തു . പകരം ഒഴിവ് വരുന്ന രാജ്യ സഭയിൽ ചർച്ച നടത്താമെന്ന് അറിയിച്ചു . ലീഗിന്റെയും ഉദ്ദേശമതായിരുന്നു . ലീഗ് ആഗ്രഹിച്ചതുപോലെ തന്നെ നടന്നു .

ചർച്ച കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ മൂന്നാം സീറ്റ് വിഷയത്തിൽ ലീഗ് സംതൃപ്തരെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രഖ്യാപിച്ചു . ചർച്ചയിൽ കോൺഗ്രസും ലീഗും സംതൃപ്തരാണ് പോലും . നെഗറ്റീവായിട്ടുള്ള കാമ്പെയ്ൻ നടക്കുന്നുണ്ട്. എന്നാൽ നെഗറ്റീവായിട്ടുള്ള ഒരു കാര്യവും നടക്കില്ല. എല്ലാം വളരെ പോസിറ്റീവാണെന്ന് വിഡി സതീശൻ പറഞ്ഞത് .

അതിനിടെ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും അറിയിച്ചു. ഇതോടെ പ്രതിസന്ധി അയഞ്ഞു . അധികമായി ഒരു രാജ്യസഭാ സീറ്റ് നൽകുമെന്നാണ് വാഗ്ദാനം.
എത്രയോ വർഷത്തെ ബന്ധമുള്ള സഹോദരപാർട്ടികളാണ് മുസ്ലിം ലീഗും കോൺഗ്രസും.

ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നത് പരസ്പര വിശ്വാസത്തോടും ബഹുമാനത്തോടും കൂടിയാണ്. മുന്നണിയിലെ രണ്ടാമത്തെ പ്രധാന കക്ഷിയാണ് ലീഗ്. അതനുസരിച്ച് ഭംഗിയായി ചർച്ചകളൊക്കെ പൂർത്തിയാക്കിയിട്ടുണ്ട്.

അവർ പറഞ്ഞ കാര്യവും ഞങ്ങൾ പറഞ്ഞ കാര്യവും പരസ്പരം ഉൾക്കൊണ്ടിട്ടുണ്ട്. ഉഭയകക്ഷി ചർച്ചയാണ് നടന്നത്. ലീഗ് പ്രസിഡന്റ് സാദിഖലി തങ്ങൾ സ്ഥലത്തില്ല. അദ്ദേഹം എത്തിയശേഷം മറ്റന്നാൾ ചർച്ച നടക്കും. ഫൈനൽ തീരുമാനമുണ്ടാകും.

ചർച്ച വളരെ ഭംഗിയായി പൂർത്തിയായിയെന്നും സതീശൻ കൂട്ടിച്ചേർത്തു. ഈ വർഷവും അടുത്ത വർഷവും ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകൾ ലീഗിന് കൊടുക്കുമെന്നാണ് സതീശന്റെയും സുധാകരന്റെയും വാക്കുകളിൽ നിന്നും മനസ്സിലാകുന്നത് . ഇതോടെ 2026ന് ശേഷവും അബ്ദുൾ വഹാബിന് രാജ്യസഭയിൽ തുടരനാകും.

ഇതിൽ നിന്നും മനസ്സിലാകുന്നത് , ലീഗ് എന്ത് ചോദിച്ചാലും കോൺഗ്രസ്സ് കൊടുക്കുമെന്നുള്ളതാണ് . ലീഗ് സമ്മർദ്ദം ചെലുത്തിയാൽ കോൺഗ്രസ്സ് വഴങ്ങും . വഴങ്ങാതിരിക്കാൻ പറ്റില്ല . അഞ്ചാം മന്ത്രി മുതൽ തുടങ്ങിയതാ .

അന്ന് ഉമ്മൻ ചാണ്ടിയെ മുൾമുനയിൽ നിറുത്തിയാണ് അഞ്ചാം മന്ത്രി സ്ഥാനം വാങ്ങിച്ചെടുത്തത് . അന്ന് എന്തെല്ലാം കോലാഹലങ്ങളുണ്ടാക്കി , അതിനെല്ലാം മൗനമായി നിന്നുകൊടുക്കേണ്ടിവന്നു ഉമ്മൻചാണ്ടിക്ക് . അല്ലെങ്കിൽ രണ്ട് എം എൽ എ മാരുടെ ഭൂരിപക്ഷത്തിലുള്ള യു ഡി എഫ് സർക്കാർ കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങാ പോലെ നിലംപൊത്തും .

അധികാരം നിലനിറുത്താൻ വഴങ്ങിയേ പറ്റൂവെന്ന സാഹചര്യം ലീഗ് ശൃഷ്ടിച്ചെടുത്തു . ഇല്ലെങ്കിൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ പോയി ചൊരിയും കുത്തിയിരിക്കും , ഈ വാക്കുകളാണ് ലീഗുകാർ പറഞ്ഞത് . ഉമ്മൻ ചാണ്ടി അവസാനം തീരുമാനമെടുത്തു , താനായി ഒരു മന്ത്രിസഭ മറിച്ചിടണ്ടായെന്ന്. ഒടുവിൽ ഒരു വാക്കുപോലും മിണ്ടാതെ നിശബ്ദമായി തലകുലുക്കി സമ്മതിച്ചു ,എഗ്രിമെന്റിൽ ഒപ്പിട്ടു .

ആ തന്ത്രമാണ് ഇപ്പോഴും പ്രയോഗിച്ചത് . അന്ന് ഭരണം ഇല്ലങ്കിലും വേണ്ടില്ല , അഞ്ചാം മന്ത്രിസ്ഥാനം കൊടുക്കില്ലെന്ന് ഉറപ്പിച്ചുപറയാൻ ഒരു നേതാവ് പോലും കോൺഗ്രസ്സിലുണ്ടായില്ല . എല്ലാവര്ക്കും ഭരണമായിരുന്നു വേണ്ടത് , മോൻ മരിച്ചാലും മരുമോളുടെ കണ്ണീർ കണ്ടാൽ മതി .

ഇപ്പോഴും വേണമെങ്കിൽ രണ്ടു സീറ്റിൽ മത്സരിച്ചാൽ മതിയെന്ന നിലപാട് കോൺഗ്രസ്സെടുത്തിരുന്നുവെങ്കിൽ അന്തസ്സുണ്ടായിരുന്നു . വഴങ്ങില്ലെന്ന് കണ്ടാൽ ഉള്ളതും കൊണ്ട് തൃപ്തിപ്പെട്ടേനെ , അതെങ്ങനാ , അധികാരമല്ലേ സതീശനും സുധാകരനും വേണ്ടത് .

ആണുങ്ങളെപ്പോലെ നെഞ്ചുവിരിച്ചു നിന്ന് പറയണമായിരുന്നു പറ്റില്ലാന്ന് . അതിനുള്ള തന്റേടം അവർക്കില്ലാതെപോയി . രണ്ടുപേരും പരസ്പരം പഴിചാരാനും തെറിവിളിക്കാനുമല്ലാതെ മറ്റെന്തിന് കൊള്ളാം . ഈ പാർട്ടിയിൽ തന്റേടത്തോടെ നട്ടെല്ല് വളക്കാത്ത പി ടി ചാക്കോ , സി എം സ്റ്റീഫൻ ,കെ കരുണാകരൻ തുടങ്ങിയ നേതാക്കളുണ്ടായിരുന്നു ഒരുകാലത്ത് . അതൊക്കെ ഒരു കാലം .

അവർക്ക് പകരം അവരെയുള്ളു . ഇപ്പോഴത്തെ കൊങ്ങികൾ ഏഴയലത്ത് വരുമോ ? കാലം നിങ്ങൾക്ക് മാപ്പ് തരില്ല .നിങ്ങൾ കോൺഗ്രസ്സ് എന്ന പാർട്ടിയെ നശിപ്പിക്കുകയാണ് , സ്വന്തം അധികാരത്തിന് വേണ്ടി , എനിക്ക് ശേഷം പ്രളയം എന്ന രീതിയിൽ പാർട്ടി ഇല്ലാതാക്കുകയാണ് . യുവ തലമുറയെ ചതിക്കുകയാണ് .

നിങ്ങളൊന്ന് ആത്മ പരിഷിധന നടത്തി നോക്ക് , ഒന്നേ പറയുവാനുള്ള നിങ്ങളൊക്കെ ചെയ്തുകൂട്ടുന്ന തെമ്മാടിത്തരങ്ങൾക്ക് ഇന്നല്ലെങ്കിൽ നാളെ കണക്ക് പറയേണ്ടി വരും . സതീശാ , സുധാകരാ നിങ്ങൾ ചെയ്യുന്ന ഈ ദ്രോഹം സാധാരണക്കാരായ ജനാധിപത്യ വിശ്വാസികൾ പൊറുക്കില്ല , കാലം കാണിച്ചു തരും . ഈ പാർട്ടിയുടെ അന്തകരാണ് നിങ്ങളെന്ന് എഴുതിവയ്ക്കുന്ന ഒരു ദിവസമുണ്ടാകും . ഉറപ്പാണ് .

Leave a Reply

Your email address will not be published. Required fields are marked *