Your Image Description Your Image Description
Your Image Alt Text

മമ്മൂട്ടി-വൈശാഖ് ചിത്രം ടർബോയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രേക്ഷകരുടെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ടുള്ള പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ മാസ്സ് ആക്ഷൻ കോമഡി ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നിർമ്മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്.

ആദ്യ പോസ്റ്ററിൽ മമ്മൂട്ടി മാസ് ലുക്കിലാണ് പ്രത്യക്ഷപ്പെട്ടതെങ്കിൽ സെക്കന്റ് പോസ്റ്റർ പ്രേക്ഷകരെ ചിരിപ്പിക്കുകയാണ്. സെക്കന്റ് ലുക്ക് പോസ്റ്ററിൽ പോലീസ് സ്റ്റേഷനിൽ പ്രതികൾക്കൊപ്പം നിലത്തു കുത്തിയിരിക്കുന്ന മമ്മൂട്ടിയെയാണ് കാണാൻ കഴിയുന്നത്. ഒരു പിടിയും തരാതെ രണ്ടു തരാം ലുക്കിലുള്ള പോസ്റ്ററുകൾ പുറത്തു വിട്ട് അണിയറപ്രവർത്തകർ ആരാധകരെ കുഴപ്പിക്കുകയാണ് , നിമിഷ നേരം കൊണ്ടു തന്നെ പോസ്റ്റർ വൈറലായി. ദിവസങ്ങൾക്ക് മുമ്പാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്..

കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ വിയറ്റ്നാം ഫൈറ്റേർസാണ് കൈകാര്യം ചെയ്യുന്നത്. ഒരു മലയാള സിനിമക്ക് വേണ്ടി വിയറ്റ്നാം ഫൈറ്റേർസ് എത്തുക എന്നത് അപൂർമായൊരു കാഴ്ചയാണ്.

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിന്റെ വിതരണാവകാശം ദുൽഖർ സൽമാന്റെ വേഫെറൽ ഫിലിംസിനാണ്. ഓവർസീസ് പാട്നർ ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ്. വിഷ്ണു ശർമ്മ ഛായാഗ്രാഹനാം നിർവഹിക്കുന്ന ചിത്രത്തിൽ ജസ്റ്റിൻ വർഗീസ്-സംഗീതവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു .

Leave a Reply

Your email address will not be published. Required fields are marked *