Your Image Description Your Image Description
Your Image Alt Text

 

കൊൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദ ബോസിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ രാജ്ഭവൻ ജീവനക്കാർക്ക് ചോദ്യം ചെയ്യലിന് നോട്ടീസ്. പ്രത്യേക അന്വേഷണ സംഘമാണ് നോട്ടീസ് നൽകിയത്. ഭരണഘടന പദവിയിലിരിക്കുന്ന തനിക്കെതിരെ സർക്കാരിന് ഒന്നും ചെയ്യാനാവില്ലെന്ന് ഗവർണ്ണർ പ്രതികരിച്ചു.

ലൈംഗികാതിക്രമ പരാതി ഗവർണർ ആനന്ദബോസിനെതിരെ ശക്തമാക്കി മമത സർക്കാർ. രാജ്ഭവനിലെ നാല് ജീവനക്കാർക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകിയത്. പരാതിക്കാരിയായ ജീവനക്കാരിയുടേയും മൊഴിയെടുക്കും. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതുൾപ്പടെയുള്ള നടപടികളോട് രൂക്ഷമായി പ്രതികരിച്ച ഗവർണർ സർക്കാരിന് താക്കീത് നൽകി.

ബംഗാൾ ഗവർണർ ഭരണഘടന അനുച്ഛേദം 361 പ്രകാരം ഗവർണർക്കെതിരെ ഒരു ക്രിമനൽ നടപടിയും സ്വീകരിക്കാൻ സർക്കാരിന് കഴിയില്ല. അപ്പോൾ രാഷ്ട്രീയമായി ബിജെപിയേയും ഗവർണറേയും പ്രതിരോധത്തിലാക്കുകയെന്ന തന്ത്രമാണ് മമത സർക്കാർ പയറ്റുന്നത്. തെരഞ്ഞെടുപ്പ് റാലികളിൽ ആനന്ദബോസിനും മോദിക്കുമെതിരെ മമത ബാനർജി ആവർത്തിച്ച് രൂക്ഷ വിമർശനമുയർത്തി.

ആരോപണവിധേയനൊപ്പം രാജ്ഭവനിൽ ഒരു രാത്രി കഴിഞ്ഞ മോദിക്ക് മിണ്ടാട്ടമില്ലെന്ന് മമത കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് കഴിഞ്ഞ ദിവസം ബംഗാളിലെത്തിയ പ്രധാനമന്ത്രി രാജ്ഭവനിലാണ് തങ്ങിയത്. ഇതിനിടെ കേരളത്തിലുള്ള ആനന്ദബോസിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ആലുവ പാലസിലേക്കുള്ള വഴിയിൽ പ്രതിഷേധിച്ച പ്രവർത്തകരെ പിന്നീട് പോലീസ് അറസ്റ്റ ്ചെയ്തു നീക്കി.

Leave a Reply

Your email address will not be published. Required fields are marked *