Your Image Description Your Image Description
Your Image Alt Text

മുസ്ലിം ലീഗ് യൂ ഡി എഫിന് ഇപ്പോൾ വലിയ തലവേദന ആയി മാറിയിരിക്കുകയാണ്;… .പാവം മുസ്ലിം ലെഗ് കടിച്ചതുമില്ല പിടിച്ചതുമില്ലാത്ത അവസ്ഥയിൽ ആണ്. . . എന്തായാലും തിരിച്ചടി മുഴുവൻ കിട്ടുന്നതോ കോൺഗ്രസ്സിനും. . . അല്ല ഇതല്ല ഇതിനപ്പറം കിട്ടണം കോൺഗ്രസിന്. . . ഇല്ലങ്കിൽ അതിശയം ഉള്ളു. . . . ഇപ്പോൾ മുസ്ലിംലീഗിന്റെ മൂന്നാം സീറ്റ്‌ ആവശ്യത്തിലും ആലപ്പുഴയിലെയും കണ്ണൂരിലെയും കോൺഗ്രസ്‌ സ്ഥാനാർഥികളുടെ കാര്യത്തിലും ധാരണയിലെത്താനാകാതെ യുഡിഎഫ്‌ സ്ഥാനാർഥി ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്, , , , . ഇതോടെ 18 സീറ്റിലും സിറ്റിങ്‌ എംപിമാരുള്ളതിനാൽ നേരത്തേ സ്ഥാനാർഥി പ്രഖ്യാപനം നടത്താമെന്ന നേതൃത്വത്തിന്റെ പ്രതീക്ഷ മങ്ങി. കാലാകാലങ്ങളായി മത്സരിക്കുന്നവർ മാറിനിൽക്കാൻ തയ്യാറാകാത്തതിൽ യുവനേതാക്കളിൽ അതൃപ്‌തിയുണ്ട്‌.

രാജ്യസഭ കിട്ടില്ലെന്ന്‌ കോൺഗ്രസ്‌ നേതാക്കൾ അനൗദ്യോഗികമായി അറിയിച്ച സാഹചര്യത്തിൽ മൂന്നാം സീറ്റിൽ ലീഗ്‌ വിട്ടുവീഴ്‌ചയ്‌ക്കില്ല. രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട്‌, അല്ലെങ്കിൽ കണ്ണൂർ എന്നാണ്‌ ആവശ്യം. രണ്ടും അംഗീകരിക്കാൻ കോൺഗ്രസിനാകില്ല. 25ന്‌ എറണാകുളത്ത്‌ നടക്കുന്ന ഉഭയകക്ഷി ചർച്ചയിലും തീരുമാനമുണ്ടായില്ലെങ്കിൽ ലീഗ്‌ കടുത്ത തീരുമാനത്തിന്‌ മുതിർന്നേക്കും. യുഡിഎഫ്‌ യോഗം ബഹിഷ്‌കരിക്കണമെന്നും ഒറ്റയ്‌ക്ക്‌ മത്സരിക്കണമെന്നുമുള്ള ആവശ്യമാണ്‌ ഉയരുന്നത്‌.

സിറ്റിങ്‌ എംപിമാരിൽ സുധാകരൻ ഒഴികെയുള്ളവർ മത്സരിക്കാനാണ്‌ നിലവിലെ ധാരണ. ആലപ്പുഴയിലും കണ്ണൂരിലും ചർച്ച വഴിമുട്ടിയ അവസ്ഥയിലാണ്‌. ലീഗുമായി ധാരണയിലെത്തിയാലേ കണ്ണൂരിൽ സ്ഥാനാർഥി ചർച്ച സാധ്യമാകൂ. വിശ്വസ്തനായ കെ ജയന്തിനെ മത്സരിപ്പിക്കാനാണ്‌ സുധാകരന്‌ താൽപ്പര്യം. യൂത്ത്‌കോൺഗ്രസ്‌ നേതാവായ അബ്ദുൾ റഷീദിനായി ചെന്നിത്തലയുമുണ്ട്‌.

ആലപ്പുഴയിൽ എം എം ഹസ്സൻ, എ എ ഷുക്കൂർ, ഷാനിമോൾ ഉസ്‌മാൻ എന്നിവർ ചരടുവലിക്കുന്നുണ്ട്‌. പത്തനംതിട്ടയിൽ ആന്റോ ആന്റണിയെ മാറ്റാൻ ശ്രമമുണ്ട്‌. നറുക്ക്‌ ആന്റോയ്‌ക്കെങ്കിൽ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലും ആലപ്പുഴയിൽ നുഴഞ്ഞുകയറാനുള്ള നീക്കം നടത്തുണ്ട്‌. മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ്‌ മത്സരിക്കുമെന്ന്‌ പ്രഖ്യാപിച്ചു. എന്നാൽ വി പി സജീന്ദ്രനും എൻ കെ സുധീറും ശ്രമമൊഴിവാക്കിയിട്ടില്ല.

സമരാഗ്നി കഴിയുംവരെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകില്ലെന്ന്‌ ഉറപ്പായി. മാർച്ച്‌ ആദ്യവാരത്തിലും പ്രഖ്യാപനമുണ്ടാകുമെന്ന ആത്മവിശ്വാസം നേതൃത്വത്തിനില്ല.
കോൺഗ്രസ്‌, ലീഗ്‌ തർക്കത്തിൽ മറ്റ്‌ ഘടകകക്ഷികൾ അതൃപ്‌തിയിലാണ്‌. കോട്ടയത്ത്‌ കേരള കോൺഗ്രസും കൊല്ലത്ത്‌ ആർഎസ്‌പിയും കോൺഗ്രസിനെ കാക്കാതെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്‌ ഇതിന്‌ തെളിവാണ്‌.

ലീഗുമായി സീറ്റ്‌ ചർച്ച 25ന്‌ : വി ഡി സതീശൻ
മുസ്ലിം ലീഗുമായി 25ന്‌ സീറ്റ്‌ ചർച്ച നടത്തുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ കോട്ടയത്ത്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫിലെ മറ്റെല്ലാ ഘടകകക്ഷികളുമായും ചർച്ച നടത്തി. ലീഗുമായുള്ള ചർച്ച നിശ്‌ചയിച്ച ദിവസം തിരക്കുകൾ കാരണം നടക്കാതെ പോകുകയായിരുന്നു. മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ്‌ അവകാശവാദം സംബന്ധിച്ച്‌ ചോദിച്ചപ്പോൾ അതൊക്കെ പരസ്യമാണെന്നും ചർച്ചകളുടെ ഭാഗമാണെന്നും സതീശൻ പറഞ്ഞു. ലീഗിന്‌ ആറ്‌ സീറ്റ്‌ വരെ അർഹതയുണ്ടെന്ന്‌ കെ മുരളീധരൻ പറഞ്ഞത്‌ സൂചിപ്പിച്ചപ്പോൾ താനത്‌ കേട്ടില്ല എന്നായിരുന്നു മറുപടി.

Leave a Reply

Your email address will not be published. Required fields are marked *