Your Image Description Your Image Description
Your Image Alt Text

സുധാകരാട്ടോ. . . . എന്തായാലും കൊള്ളാം ഒരാളെ രാജിയുടെ വാക്കിലേക്ക് ഒക്കെ തള്ളിവിട്ടപ്പോൾ ഇപ്പോൾ കുറച്ച സമാധാനം കിട്ടുണ്ടാകും അല്ലെ. . . എന്നാലും തങ്ങളെ ഇങ്ങനെ ഒരു ചെയ്ത് ചെയാൻ പാടില്ലായിരുന്നു. . . . എന്തായാലും കാര്യം കുറച്ചധികം ഗൗരവം ആണെന്ന് മനസിലായി കാണുമെല്ലോ. . നമ്മുടെ സതീശൻ ആ വിവരം ഹൈക്കമാൻഡിനെ വേറെ അറിയിച്ചിട്ടുണ്ട്. . . സുധാകർജി ഒന്ന് കരുതി ഇരുന്നോ. . . പണ്ടത്തെ കണ്ണൂർ കോളേജിൽ കാണിച്ച മനടമ്പിത്തരം ഇവിടെ എടുകാം എന്നോർത്താനോ ഇങ്ങനെ ഓരോ അസഭ്യ വർഷങ്ങൾ പൊഴിച്ചത്. . എന്നാൽ തങ്ങൾക്ക് തെറ്റിപ്പോയി. . . വന്ന വഴി മാറിപ്പോയെന്ന കോൺഗ്രസ്സ് ഒന്നടങ്കം പറയുന്നത്,. . . . എന്തായലും സംഭവത്തിൽ തങ്ങൾക്ക് എതിരെ സതീശൻ ഇപ്പോൾ എ ഐ സി സി നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട് എന്നാണ് കേട്ടത്. . . . . പ്രശ്ന പരിഹാരത്തിന് പാർട്ടി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഇടപെട്ടെന്നാണ് വിവരം.

കെസി വേണുഗോപാൽ ഇരുനേതാക്കളോടും സംസാരിച്ചു. നേതാക്കളോട് ഒന്നിച്ച് വാർത്താസമ്മേളനം നടത്താൻ എ ഐ സി സി ആവശ്യപ്പെട്ടെങ്കിലും സതീശൻ വഴങ്ങിയില്ല. മാധ്യമങ്ങളെ കാണാനോ പ്രതികരിക്കാനോ സതീശൻ തയ്യാറായതുമില്ല. എങ്ങനെ തയാറാകും അത്രക്ക് നാണക്കേട് അല്ലെ നമ്മുടെ കുമ്പിടി മാമൻ ചെയ്തു വെച്ചിരിക്കുന്നത്. . . പൊതുമധ്യത്തിൽ ഒരു ബോധവുമില്ലാതെ വായിൽ വന്നത് കോതക്ക് പാട്ട് എന്നപോലെ അല്ലെ സുധാകരൻ ആ വാക്ക് പറഞ്ഞത്. . . ആ നാണക്കേട് എങ്ങനെ സതീശനെ കൊണ്ട് താങ്ങാൻ സാധിക്കും ? ഇതെല്ലം വരുത്തിവെച്ചിട്ട് അവസാനം കെ സുധാകരൻ തനിച്ച് മാധ്യമങ്ങളെ കണ്ടു. താനും സതീശനും ജ്യേഷ്ഠാനുജൻമാരെ പോലെയാണെന്നും ഇരുവരും തമ്മിൽ യാതൊരു പ്രശ്നങ്ങളും ഇല്ലെന്നും സുധാകരൻ പറഞ്ഞത്. . . ആഹ്ഹ ഇന്നിപ്പോൾ അങ്ങനെ പറഞ്ഞാൽ മതിയെല്ലോ. . . .

‘ഞാനും വി ഡി സതീശനും ജ്യേഷ്ഠാനുജൻമാരെപ്പോലെയാണ്. കെ പി സി സിയുടെ സമരാഗ്നി യാത്രയ്‌ക്ക് മുൻകൈയെടുക്കുന്നത് സതീശനാണ്. ഞാനും സതീശനും തമ്മിൽ ഒരു അഭിപ്രായ വ്യത്യാസങ്ങളൊന്നും തന്നെയില്ല. പത്രസമ്മേളനത്തിലേക്ക് സതീശൻ എത്താൻ വൈകിയതിൽ താൻ അസഭ്യ വാക്കുകളൊന്നും ഉപയോഗിച്ചിട്ടില്ല. സംഭവത്തിൽ ആരും രാജിഭീഷണി മുഴക്കിയിട്ടില്ല. ഇക്കാര്യത്തിൽ കെസി വേണുഗോപാൽ സംസാരിച്ചിട്ടുമില്ല’, എന്നാണ് സതീശൻ പറഞ്ഞത്. മാധ്യമ പ്രവർത്തകർ ഏറെ നേരം കാത്തിരിക്കുന്നതിനാലാണ് താൻ അതൃപ്തി പ്രകടിപ്പിച്ചത്. അല്ലാതെ ഞങ്ങൾ തമ്മിൽ പ്രശ്നങ്ങളോ ആശയക്കുഴപ്പങ്ങളോ ഇല്ല. മാധ്യമങ്ങളാണ് ഇതെല്ലാം ഉണ്ടാക്കുന്നതെന്നും സുധാകരൻ പറഞ്ഞു

ഇന്ന് രാവിലെയാണ് സംഭവം. ആലപ്പുഴയിലെ പത്രസമ്മേളനത്തിൽ എത്താൻ വിഡി സതീശൻ വൈകിയതാണ് സുധാകരനെ ചൊടിപ്പിച്ചത്. 10 മണിക്കായിരുന്നു വാര്‍ത്താ സമ്മേളനം നിശ്ചയിച്ചത്. 10.30ഓടെയാണ് സുധാകരൻ എത്തിയത്. തുടർന്ന് സതീശന് വേണ്ടി സുധാകരൻ അടക്കമുള്ളവർ കാത്തിരിക്കുകയായിരുന്നു. 10.50 ആയിട്ടും സതീശൻ എത്താതിരുന്നതോടെയാണ് സുധാകരൻ സതീശനെതിരെ രംഗത്തെത്തിയത്.

മാധ്യമ പ്രവർത്തകർ കാത്തിരിക്കുകയണെന്നും പ്രതിപക്ഷ നേതാവ് എവിടെയാണെന്നുമാണ് സുധാകരൻ കൂടെയുള്ള പ്രവർത്തകരോട് ചോദിച്ചത്. ‘എവിടെയാണെന്ന് വിളിച്ച് ചോദിക്ക്, പത്രക്കാരോട് പറഞ്ഞിട്ട് ഇതെന്ത് മോശമാണ്’, എന്നാണ് സുധാകരൻ പറഞ്ഞത്. ഇതിനിടയിലാണ് സതീശനെതിരെ അസഭ്യ വാക്ക് ഉപയോഗിച്ചത്. ഇതിനിടെ കൂടെയുള്ള പ്രവർത്തകർ മൈക്കും കാമറയും ഓൺ ആണെന്നും സുധാകരനെ ഓർമ്മപെടുത്തി. ഇതോടെയാണ് സുധാകരൻ മൗനം പാലിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *