Your Image Description Your Image Description
Your Image Alt Text

പൊതു തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോൺഗ്രസ് രാജ്യത്ത് മൊത്തത്തിലും കേരളത്തിൽ പ്രത്യേകിച്ചും നേരിടുന്ന പ്രധാന പ്രശ്നങ്ങൾ രണ്ടാണ്. ഒന്ന് പണത്തിന്റെ കുറവ്. രണ്ട് ജനങ്ങളിൽ ഇറങ്ങിച്ചെല്ലുന്ന നേതാക്കളുടെ അപര്യാപ്തത. ഇടത് കഴിഞ്ഞ് വലത് എന്ന തത്വം മാത്രം കൈമുതലായി ഉണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ അഹങ്കാരം മൂത്ത് കൂടെ ഉണ്ടായിരുന്നവരെ മുഴുവൻ ആട്ടിപ്പായിച്ചു.

കേരള ജനതയ്ക്ക് ബുദ്ധി ഉറച്ചിട്ടില്ലാത്തതിനാൽ ഓരോ അഞ്ചുവർഷം കൂടുമ്പോഴും മാറിമാറി ചിന്തിക്കും എന്ന ധാരണയായിരുന്നു കോൺഗ്രസിനുള്ളത്. പിണറായി അത് തിരുത്തിയതോടെ ഭരണത്തിന്റെ ആനുകൂല്യം പറ്റി തിരഞ്ഞെടുപ്പ് ചെലവ് സംഘടിപ്പിക്കാമെന്ന മോഹം അസ്ഥാനത്തായി.

ഒപ്പം ഭരണവും പണവുമില്ലായെങ്കിൽ കയ്യിന്ന് കാശുമുടക്കിയിറങ്ങാൻ ഏത് കോൺഗ്രസുകാരനാണ് താൽപര്യമുണ്ടാകുക . അഞ്ചുവർഷം ഭരിക്കുകയും അക്കാലത്ത് നേടിയ സമ്പാദ്യം ചിലവാക്കി അടുത്ത അഞ്ചുവർഷം വിശ്രമിക്കുകയുമായിരുന്നു ഈ കോൺഗ്രസുകാരുടെ ഒരു ലൈൻ.

2016 ല്‍ കോൺഗ്രസിന് ലഭിക്കാമായിരുന്ന തുടർഭരണം ഇല്ലാതാക്കിയത് കോൺഗ്രസിലെ തന്നെ ചില അഞ്ചാം പത്തികളാണ്. തുടർഭരണം ലഭിച്ചാൽ ഉമ്മൻചാണ്ടി തന്നെ മുഖ്യമന്ത്രിയാകുമെന്ന ചിന്ത കുറച്ചൊന്നുമല്ല ഒരു കോൺഗ്രസ് നേതാവിനെ അലട്ടിയിരുന്നത് .

അയാളുടെ മനോഹരമായ പ്രയോഗത്തിലൂടെയാണ് കോൺഗ്രസിലെ ഏ ഗ്രൂപ്പുകാരായ പല നല്ല സ്ഥാനാർത്ഥികളും പരാജയത്തിന്റെ രുചി അറിഞ്ഞത്. അന്നത്തെ മാണി ഗ്രൂപ്പിലെ 7 സ്ഥാനാർത്ഥികൾക്ക് കനത്ത സംഖ്യ ഇയാൾ സംഭാവന നൽകിയിരുന്നുവെന്നാണ് പറഞ്ഞുകേൾക്കുന്നത്.

പിന്നീട് മാണി ഗ്രൂപ്പ് പിളർന്നപ്പോൾ ജോസഫിന്റെ പിന്നാലെ പോയവരുടെ ലിസ്റ്റ് തയ്യാറാക്കിയാൽ മുൻപ് പറഞ്ഞവരെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല . ഏതായാലും മനം പോലെ മാംഗല്യം നടന്നില്ല. ആ നേതാവ് വഴിയാധാരമാകുകയും ചെയ്തു.

ഒപ്പം കേരള കോൺഗ്രസിനെ തകർക്കാൻ കോൺഗ്രസ് ഉപയോഗിച്ച പി ജെ ജോസഫും കൂട്ടരും വഴിയാധാരമായി .കാലാകാലങ്ങളിൽ കേരള കോൺഗ്രസിനെ ഇല്ലാതാക്കാൻ കോൺഗ്രസ് ഉപയോഗിച്ചിരുന്ന വൈറസ് ആയിരുന്നു പിജെ ജോസഫ്. 1970 മുതലുള്ള കേരള രാഷ്ട്രീയം പരിശോധിച്ചാൽ അത് വ്യക്തമാകും.

ഇവിടെ കോൺഗ്രസ് നേരിടുന്ന മറ്റൊരു വിഷയം ജയിച്ചു പോയ പ്രധാനമന്ത്രി സ്ഥാനാർത്ഥി അടക്കം 15 കോൺഗ്രസ് എംപിമാർ എന്ത് കേരളത്തിനുവേണ്ടി നേടിത്തന്നുവെന്നതാണ്. പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധി വയനാട്ടിൽ ഇതുവരെ അഞ്ചോ പത്തോ പ്രാവശ്യം മാത്രമാണ് വന്നതെങ്കിൽ ആന ,പുലി, കടുവ തുടങ്ങിയ വനവാസികൾ ദിവസം അതിൽ കൂടുതൽ പ്രാവശ്യം വയനാടൻ മലകൾ ഇറങ്ങി വരുന്നുണ്ട്.

കർഷകരുടെ ജീവനും സ്വത്തിനും വേണ്ടി രാഹുൽഗാന്ധി എന്ത് നടപടി എടുത്തുവെന്നറിയാന്‍ ജനത്തിന് താല്പര്യമുണ്ട്. ഇനി പ്രധാനമന്ത്രിയായിട്ട് വല്ലതും ചെയ്യാമെന്നാണ് ധരിക്കുന്നതങ്കിൽ ഈ ജന്മത്തിൽ അതിന് സാധിക്കുന്ന ഒരു ലക്ഷണവും കാണുന്നില്ലന്നത് ചിന്തിക്കേണ്ട കാര്യമാണ്.

ഭരണമുണ്ടെങ്കിൽ മാത്രം വികസനം കൊണ്ടുവരാമെന്നതാണ് കോൺഗ്രസ് ലൈൻ. എങ്കിൽ ഭരണം ഉണ്ടായിരുന്ന കാലത്ത് അതായത് 8 മന്ത്രിമാർ വരെ ഉണ്ടായിരുന്ന കാലത്ത് കേരളത്തിന് എന്ത് നേട്ടം കിട്ടി. ഭരണ മികവിൽ യുപിക്ക് പ്രത്യേകിച്ച് അമേഠിക്ക് നൽകിയ വികസന വിപ്ലവം കൊണ്ടാകാം ഒരു സീരിയൽ നടിയോട് ഏറ്റുമുട്ടാൻ ഭയന്ന് രായിക്ക് രായ്മാനം കേരളത്തിലേക്ക് ഒളിച്ചോടി പോന്നത് .

കൊടിക്കുന്നിൽ സുരേഷ് അടക്കം 8 മന്ത്രിമാർ ഉണ്ടായിട്ട് കേരളത്തിന് ഒരു മാങ്ങാ തൊലിയും നേടി തരാത്തിടത്താണ് ലക്ഷത്തിൽ പരം കോടിയുടെ വികസനം ബിജെപി സർക്കാർ കേരളത്തിൽ കൊണ്ടുവന്നത് . എൻഎച്ച് 66 ന്റെ കണ്ണഞ്ചിപ്പിക്കുന്ന വികസനം കാണാതെ പോകരുത്.

ഒപ്പം തിരുവനന്തപുരത്തു നിന്നും അങ്കമാലിക്ക് എംസി റോഡിന് പാരലലായി പുതിയ ഗ്രീൻഫീൽഡ് ഹൈവേ നിർമ്മിക്കാൻ നടപടി സ്വീകരിച്ച ബിജെപി സർക്കാരിനോട് അത് വേണ്ട എന്ന് പറയാനുള്ള ചങ്കൂറ്റം കൊടിക്കുന്നിൽ സുരേഷിന് മാത്രം സ്വന്തം.

അവനവന്റെ കാലത്തോ ഒന്നും തന്നില്ല . ചോദിച്ചു മേടിച്ചതും ഇല്ല. വല്ലവനും ദാനം തരുന്നതും കൂടി വേണ്ട എന്ന് പറയുന്ന ജനപ്രതിനിധിയെ എന്ത് ചെയ്യണം. തല്ലിക്കൊല്ലാൻ പറ്റില്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *