Your Image Description Your Image Description

ഇന്ത്യൻ സമുദ്രത്തിൽ കപ്പലിന് നേരെ ആക്രമണം നടത്തിയത് അതീവ ഗൗരവതരമായി കാണുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. കടലിനടിയിൽ പോയൊളിച്ചാലും അക്രമികളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മിസൈൽവേധ യുദ്ധക്കപ്പലായ ഐ.എൻ.എസ് ഇംഫാൽ കമീഷൻ ചെയ്ത ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.

എം.വി കെം പ്ലൂട്ടോ, എം.വി സായിബാബ എന്നീ കപ്പലുകൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണങ്ങളെ ഇന്ത്യ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സമുദ്രത്തിൽ നാവികസേന പട്രോളിങ് ശക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *