Your Image Description Your Image Description
Your Image Alt Text

മുതുകുളം : സുനാമിയുടെ ആഘാതം ഏറ്റുവാങ്ങേണ്ടിവന്ന ആറാട്ടുപുഴക്കാരുടെ സുനാമി കോളനികളിലെ ജീവിതം ദുരിതപൂർണം. ആധുനിക ടൗൺഷിപ്പും മെച്ചപ്പെട്ട ജീവിതസാഹചര്യവുമൊരുക്കുമെന്ന് ദുരന്തബാധിതർക്ക് അധികാരികൾ നൽകിയ വാഗ്‌ദാനം ജലരേഖയായി. പുനരധിവാസത്തിനായി കോടികൾ എത്തിയിട്ടും വിനിയോഗത്തിൽ വന്ന അപാകമാണ് കോളനിനിവാസികളുടെ യാതനനിറഞ്ഞ ജീവിതത്തിനുള്ള പ്രധാന കാരണം.

12 സുനാമി കോളനികളാണ് വിവിധ ഭാഗങ്ങളിലായി അറാട്ടുപുഴയിലുള്ളത്. ഇതിൽ നൂറുകണക്കിനാളുകൾ താമസക്കാരായുണ്ട്. രണ്ടരമുതൽ നാലുവരെ സെന്റ്‌ ഭൂമിയാണ് ഓരോ കുടുംബത്തിനുമുള്ളത്.450 മുതൽ 600 ചതുരശ്ര അടിയുള്ള വീടുകളാണെല്ലാം. ചെറിയ വീടുകളിൽ ശ്വാസംമുട്ടിയാണ് നാലും അഞ്ചും അംഗങ്ങളുള്ള കുടുംബം താമസിക്കുന്നത്. വീടുകൾ മിക്കതും ചോർന്നൊലിക്കുന്നു. മേൽക്കൂരയുടെ കോൺക്രീറ്റുകൾ അടർന്നുവീഴുകയാണ്. ജനാലകൾ തുരുമ്പെടുത്തു നശിച്ചു. വിവിധ ഏജൻസികളും കരാറുകാരുമാണ് വീടുകൾ നിർമിച്ചത്. വേണ്ടത്ര മേൽനോട്ടമില്ലാതിരുന്നതിനാൽ നിർമാണത്തിൽ വലിയ അപാകമുണ്ടായി.

മേൽക്കൂരയുടെ കോൺക്രീറ്റ് അടർന്നുവീണ് താമസക്കാർക്കു പരിക്കേൽക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നു. കിഴക്കേക്കര മണിവേലിക്കടവ് സുനാമി കോളനിയിൽ അടുത്തിടെയും കോൺക്രീറ്റ് പാളി വീണ് വയോധികയ്ക്കു സാരമായി പരിക്കേറ്റിരുന്നു.

മാലിന്യസംസ്കരണവും ജലനിർഗമനസൗകര്യങ്ങളുടെ പോരായ്മയുമാണ് നേരിടുന്ന മറ്റൊരു വെല്ലുവിളി. അടുത്തടുത്താണ് വീടുകൾ. ചെറിയ കക്കൂസ് ടാങ്കുകളാണ് കോളനികളിലുള്ളത്. ഇതിൽ അധികവും മഴക്കാലമാകുമ്പോൾ പൊട്ടി പരന്നൊഴുകും

Leave a Reply

Your email address will not be published. Required fields are marked *