Your Image Description Your Image Description

തെലങ്കാനയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങൾ കണ്ടെത്തി. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ മുദിമാണിക്യം ഗ്രാമത്തിൽ നിന്നാണ് പുരാവസ്തു ഗവേഷകർ ബദാമി ചാലൂക്യ കാലഘട്ടത്തിലെ രണ്ട് പുരാതന ക്ഷേത്രങ്ങളും അപൂർവമായ ഒരു ലിഖിതവും കണ്ടെത്തിയത്.

തെലുങ്ക് സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. എംഎ ശ്രീനിവാസൻ, എസ് അശോക് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഗവേഷണത്തിന്റെ ഭാഗമായി ഇവിടെ പരിശോധന നടത്തിയിരുന്നു . 1,300 വർഷമെങ്കിലും പഴക്കമുള്ള ക്ഷേത്രങ്ങളാണിവ . ബദാമി ചാലൂക്യൻ, കദംബ നഗര സ്വാധീനങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് സവിശേഷമായ വാസ്തുവിദ്യാ ശൈലികൾ പ്രദർശിപ്പിക്കുന്നതാണിവ . പ്രദേശത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിലേക്ക് കൂടുതൽ വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *