Your Image Description Your Image Description

ഗുജറാത്തിലെ ഓഖ മെയിൻ ലാൻ്റിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന ‘സുദർശൻ സേതു’ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമ‍ർപ്പിക്കും. ഇന്ത്യയിലെ ഏറ്റവും നീളമേറിയ കേബിൾ സ്റ്റേയ്ഡ് പാലമാണ് സുദർശൻ സേതു. നാലുവരി പാതയായാണ് പാലം നിർമിച്ചിരിക്കുന്നത്. 2017-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് പാലത്തിന് തറക്കല്ലിട്ടത്.

ശ്രീകൃഷ്ണന്റെ പ്രശസ്തമായ ദ്വാരകാധീഷ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദ്വാരക പട്ടണത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ഓഖ തുറമുഖത്തിനടുത്തുള്ള ഒരു ദ്വീപാണ് ബെയ്റ്റ് ദ്വാരക. പകൽസമയത്തുള്ള ബോട്ട് ഗതാ​ഗമായിരുന്നു ഇവിടെയ്‌ക്കുള്ള ഏക സഞ്ചാര സാധ്യത. സുദർശൻ സേതുവിന്റെ നിർമ്മാണം ദ്വീപിൽ താമസിക്കുന്ന ഏകദേശം 8,500 നിവാസികൾക്കും ക്ഷേത്രത്തിലെത്തുന്ന തീർത്ഥാടകർക്കും പ്രയോജനം ചെയ്യും. പാലത്തിന്റെ ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി ബെയ്റ്റ് ദ്വാരക ക്ഷേത്രത്തിലും ദ്വാരകാധീഷ് ക്ഷേത്രത്തിലും ദർശനം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *