Your Image Description Your Image Description

രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ മാർച്ച് 13-ന് ശേഷം പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ സൂചന നൽകി.പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കമ്മിഷൻ വിവിധസംസ്ഥാനങ്ങൾ സന്ദർശിച്ചുവരുകയാണ്. അത് പൂർത്തിയാകുന്നമുറയ്ക്ക് തീയതി പ്രഖ്യാപിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ കമ്മിഷൻ ഉദ്യോഗസ്ഥർ തമിഴ്‌നാട് സന്ദർശനത്തിലാണ്. അതിനുശേഷം ഉത്തർപ്രദേശിലും ജമ്മു-കശ്മീരിലുമെത്തും. മാർച്ച് 13-ന്‌ മുൻപുതന്നെ സംസ്ഥാന സന്ദർശനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ഇത്തവണ നിർമിതബുദ്ധിയുടെ (എ.ഐ.) സേവനം പ്രയോജനപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി പ്രത്യേകവിഭാഗത്തെ തന്നെ നിയോഗിക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങളിലും മറ്റ് ഡിജിറ്റൽ പ്ളാറ്റ്ഫോമുകളിലും വ്യാജവാർത്തകളും വിവരങ്ങളും പ്രചരിക്കുന്നത് തടയാൻ കർക്കശനടപടി സ്വീകരിക്കും. ഇ

Leave a Reply

Your email address will not be published. Required fields are marked *